x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​മാ​കു​ന്നു


Published: June 8, 2026 10:54 PM IST | Updated: June 8, 2026 10:54 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: പേ​ട്ട​ക്ക​വ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് വ്യാ​പാ​രി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​കു​ന്നു. ദേ​ശീ​യ​പാ​ത 183ൽ ​ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യ്ക്ക് സ​മീ​പ​ത്താ​യി ഇ​ന്ത്യ​ൻ ഓ​യി​ലി​ന്‍റെ പെ​ട്രോ​ൾ പ​മ്പി​നു മു​ന്നി​ലാ​ണ് വാഹനയാ​ത്ര​ക്കാ​രെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കി വെ​ള്ള​ക്കെ​ട്ട് സ്ഥി​തി ചെ​യ്യു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഓ​ട​ക​ൾ അ​ട​ഞ്ഞ​താ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണം. സ്ലാ​ബ് ഒ​ടി​ഞ്ഞ​തും മാ​ലി​ന്യം നി​റ​ഞ്ഞ​തു​മാ​ണ് ഓ​ട​ക​ൾ മൂ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​യുന്നു.

വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ പ​രി​സ​ര​മാ​കെ ചെ​ളി​വെ​ള്ളം തെ​റി​ക്കു​ക​യും പ​ല​പ്പോ​ഴും കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ​യും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക​രു​ടെ​യും ദേ​ഹ​ത്ത് പ​തി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പതി​വു​കാ​ഴ്ച​യാ​ണ്. ഓ​ട​യി​ലെ ത​ട​സം​മാ​റ്റി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.

Tags : Nattuvishesham Local News Flooding Kanjirapally Pettakavala

Recent News

Corehub Up