x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി കാ​ഞ്ഞാ​റി​ല്‍ ബോ​ട്ടിം​ഗ് തു​ട​ങ്ങും


Published: June 8, 2026 11:13 PM IST | Updated: June 8, 2026 11:13 PM IST

അ​റ​ക്കു​ളം: വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി കാ​ഞ്ഞാ​ര്‍ വാ​ട്ട​ര്‍​ഷെ​ഡ് തീം ​പാ​ര്‍​ക്കി​ന് സ​മീ​പം ചെ​ക്ക്ഡാം നി​ര്‍​മി​ക്കു​ന്നു. സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​വ​രു​ന്ന പ​ദ്ധ​തി​ക്ക് വ​കു​പ്പു​ത​ല അ​നു​മ​തി ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കും. 8.38 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ മു​ത​ല്‍ മു​ട​ക്ക്.

ബോ​ട്ട് സ​ര്‍​വീ​സ്, സ്പീ​ഡ് ബോ​ട്ട് സ​ര്‍​വീ​സു​ക​ള്‍ എ​ന്നി​വ ഇ​വി​ടെ ന​ട​പ്പാ​ക്കും. കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍​ഫ്രാ സ്ട്ര​ക്ച​ര്‍ ഡെ​വ​ലെ​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​നാ​യി​രി​ക്കും പ​ദ്ധ​തി​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. മു​ന്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​തും പ്ലാ​നിം​ഗ് ന​ട​ത്തി​യ​തും.

പ​ന്ത്ര​ണ്ട് മാ​സ​വും വെ​ള്ളം കി​ട്ട​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി പ്ലാ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ബോ​ട്ട് സ​ര്‍​വീ​സി​ന് ത​ട​സം ഉ​ണ്ടാ​കി​ല്ല. അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം കൂ​ടു​ത​ല്‍ ല​ഭി​ക്കു​ന്ന​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ലേ​ക്കെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ഇ​വി​ടം ഇ​ട​ത്താ​വ​ള​മാ​കും. എ​റ​ണാ​കു​ളം മൗ​ണ്ട്കാ​ര്‍​വ് പ്രോ​ജ​ക്ടാ​ണ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​ത്.

അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഗോ​പി​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പി.​ഡി. പു​ഷ്പ​കു​മാ​ര്‍, വി.​സി. മ​ണി​യ​മ്മ എ​ന്നി​വ​ര്‍ സ​ര്‍​വേ ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Local News Boating Kanjar River

Recent News

Corehub Up