എടത്വ: വെള്ളപ്പൊക്കത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായ കുട്ടനാട്ടിലെ മുഴുവന്‍ വ്യാപാരികള്‍ക്കും നഷ്ടപരിഹാരം നല്കുവാന് സര്‍ക്കാര്‍ തയാറാകണമെന്ന് കേരള പെയിന്റ് ഡീലേഴ്സ് അസോസിയേഷന് കുട്ടനാട് മേഖലാ കമ്മിറ്റി.
എല്ലാ വര്‍ഷവും അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം വ്യാപാരികള്‍ക്ക് ഭീമമായ നഷ്ടം ഉണ്ടാക്കുുന്നതുമൂലം കുട്ടനാട്ടില്‍ വന്‍കിട വ്യാപാരികള്‍ കച്ചവടം തുടങ്ങുവാന്‍ മടിക്കുകയാണ്. നിലവിലുള്ള വ്യാപാരികളെ സംരക്ഷിക്കുവാന്‍ ധനകാര്യ സ്ഥാപനങ്ങളിലൂടെ വായ്പാ പദ്ധതികള്‍ ആരംഭിച്ച് വ്യാപാരി സംരക്ഷണ പാക്കേജുകള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും കുട്ടനാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡന്റ് ടോമിച്ചന് കളങ്ങര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ക്ലമന്റ് തെങ്ങനാക്കളം, ട്രഷറര്‍ കെ.ആർ. പ്രസാദ്, നൈനാന് തോമസ്, എം.പി. സിജികുമാർ, ജൂലിയാമ്മ നല്ലൂര്, വിച്ചൂസ് റെജി, ജോജോ വെണ്ണിമലശേരി, ജോജി തുണ്ടിയിൽ, സാന്റോച്ചന്‍ മുടന്താഞ്ഞിലി എന്നിവര്‍ പ്രസംഗിച്ചു. 27ന് നാലിന് മങ്കൊമ്പ് ബ്രൂക്ക്ഷോര്‍ ഹോട്ടലിൽ മേഖലാസമ്മേളനം നടത്തുവാനും യോഗം തീരുമാനിച്ചു.