ഫാ. ചാണ്ടി കുരിശുംമൂട്ടിൽ അനുസ്മരണ സമ്മേളനം താമരശേരി രൂപതാ ഡയറക്ടർ ഫാ. ജിന്റോ മച്ചുകുഴിയിൽ ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി: സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഫാ. ചാണ്ടി കുരിശുംമൂട്ടിലിന്റെ എട്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ദിവ്യബലിയും കല്ലറയിൽ ഒപ്പീസ് പ്രാർഥനയും നടത്തിയശേഷമാണ് അനുസ്മരണ സമ്മേളനം നടന്നത്. താമരശേരി രൂപതാ ഡയറക്ടർ ഫാ. ജിന്റോ മച്ചുകുഴിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. മാത്യു പെരുവേലിൽ മുഖ്യപ്രഭാഷണം നടത്തി.
രൂപതാ പ്രസിഡന്റ് കുര്യൻ ചെമ്പനാനി, സെക്രട്ടറി ജോളി ഉണ്ണിയെപ്പിള്ളിൽ, വൈസ് പ്രസിഡന്റുമാരായ പി.വി. ജോൺ, ഏബ്രഹാം മണലോടി, ജോസ് കുരിശുംമൂട്ടിൽ, തോമസ് കുരിശുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. ചാണ്ടി കുരിശുംമൂട്ടിൽ സമൂഹത്തിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിനും വ്യക്തിത്വ വികസന പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ സമ്മേളനത്തിൽ അനുസ്മരിച്ചു.
Tags : Local News Nattuvishesham Fr. Chandy Kurishumoottil