x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോതമംഗലത്തെ പ്രവാസികളുടെ ഗ്ലോ​ബ​ല്‍ കൂ​ട്ടാ​യ്മ​യും ലോ​ഗോ പ്ര​കാ​ശ​ന​വും


Published: August 17, 2026 07:09 AM IST | Updated: August 17, 2026 07:09 AM IST

കോ​ത​മം​ഗ​ലം: പ്ര​വാ​സി​ക​ളാ​യ കോ​ത​മം​ഗ​ല​ത്തു​കാ​രെ മു​ഴു​വ​ന്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​വാ​സി​ക​ളു​ടെ ഗ്ലോ​ബ​ല്‍ കൂ​ട്ടാ​യ്മ​യും ലോ​ഗോ പ്ര​കാ​ശ​ന​വും സംഘടി പ്പിച്ചു. ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു .

കോ​ത​മം​ഗ​ലം നി​വാ​സി​ക​ള്‍ ആ​യി​ട്ടു​ള്ള​വ​രും കോ​ത​മം​ഗ​ല​ത്ത് ബ​ന്ധു​ത്വം മു​ഖേ​ന വ​ന്നു ചേ​ര്‍​ന്നി​ട്ടു​ള്ള​വ​രും പ​ഠ​ന​വും ജോ​ലി​യു​മാ​യി കോ​ത​മം​ഗ​ല​ത്ത് ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ളതുമായ ആ​ളു​ക​ളെ​യാ​ണ് ​കൂ​ട്ടാ​യ്മ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തുന്നത്. കോ​ത​മം​ഗ​ല​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന സാ​ധ്യ​ത​ക​ളി​ല്‍ പ്ര​വാ​സി​ക​ളു​ടെ പ​ങ്ക് ല​ക്ഷ്യ​മി​ട്ട് മു​ന്‍ മു​നിസി​പ്പ​ല്‍ കൗ​ണ്‍​സി​ല​റാ​യ ഏ​ലി​യാ​മ്മ കു​ര്യാ​ക്കോ​സി​ന്‍റെ മ​ക​ന്‍ ഷോ​യി കു​ര്യാ​ക്കോ​സാണ് ഗ്ലോ​ബ​ല്‍ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

മു​പ്പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലെ കോ​ത​മം​ഗ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​തി​നാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട വി​പു​ല​മാ​യ ഗ്രൂ​പ്പ് സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് കോ​ത​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ണ് ഉദ്ദേശിക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന കോ​ത​മം​ഗ​ലം നി​വാ​സി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍, ഇ​ത​ര സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാനും ഈ ​ഗ്രൂ​പ്പ് ത​യാ​റെ​ടു​ക്കുന്നു. കോ​ത​മം​ഗ​ലം അ​ങ്ങാ​ടി കേ​ന്ദ്രീ​ക​രി​ച്ച് നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളാ​യി സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ളു​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സം​ഘ​ട​നാ പ്രവർത്തനം.

കോ​ത​മം​ഗ​ലം ക്ല​ബി​ൽ ന​ട​ത്തി​യ പ്ര​ഥ​മ കോ​ത​മം​ഗ​ലം ഗ്ലോ​ബ​ല്‍ സം​ഗ​മ​ത്തി​ല്‍ ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, സാ​ബു ചെ​റി​യാ​ന്‍, ഷി​ബു കു​ര്യാ​ക്കോ​സ്, ഡാ​മി പോ​ള്‍, വി​യ​ന്ന പ്ര​തി​നി​ധി കു​ര്യ​ന്‍ മ​ന​യാ​നി​പ്പു​റം, ദു​ബാ​യ് പ്ര​തി​നി​ധി​ക​ളാ​യ അ​നു​രാ മ​ത്താ​യി, ജോ​ളി തോ​മ​സ്, യു​കെ പ്ര​തി​നി​ധി​ക​ളാ​യ ജോ​ബി ജോ​ര്‍​ജ്, ഷെ​ല്ലി കു​ര്യാ​ക്കോ​സ്, ബെ​ന്‍​സ​ണ്‍ തോ​മ​സ്, ജോ​ഫി ക​രി​ങ്ങാ​ട്ടി​ല്‍, യു​എ​സ് പ്ര​തി​നി​ധി​ക​ളാ​യ ജോ​ജി തെ​ക്കേ​ക്ക​ര, പി.​ഒ. ജോ​ര്‍​ജ്, ജോ​ര്‍​ജ് മാ​ലി​യി​ല്‍, സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് പ്ര​തി​നി​ധി സാ​ജു പു​ല്‍​പ​റ​മ്പി​ല്‍, കാ​ന​ഡ പ്ര​തി​നി​ധി​ക​ളാ​യ ലി​ജു ജ​യിം​സ്, ജി​തി​ൻ, സ​ജി കൊ​ച്ചു​കു​ടി, ഡോ. ​ഷി​ബു ഗീ​വ​ർ​ഗീ​സ് , ജോ​ളി തോ​മ​സ്, അ​ബി​ന്‍ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഗ്ലോ​ബ​ല്‍​സം​ഗ​മം വി​ദേ​ശ​ത്തും കോ​ത​മം​ഗ​ല​ത്തും ന​ട​ത്തു​വാ​നും കോ​ത​മം​ഗ​ല​ത്തി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നും തീ​രു​മാ​നി​ച്ചു. ആ​ദ്യ​പ​ടി​യാ​യി കോ​ത​മം​ഗ​ലം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ന്‍​സി​പ്പ​ല്‍ പാ​ര്‍​ക്കി​ന്‍റെ ന​വീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ടു .

Tags : nattu vishesham Global solidarity logo launch

Recent News

Corehub Up