ചവറ: ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രൗണ്ടി െ ന്റ നവീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സുജിത്ത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അജന്ത അനൂപ് അധ്യക്ഷയായി.
ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം അയറിൻ, പന്മന പഞ്ചായത്ത് അംഗം ജയിംസ് ജോസഫ്, എസ്എംസി ചെയർമാൻ ഷാനവാസ് എ. ഇബ്രാഹിം, എംപിടിഎ പ്രസിഡന്റ് അശ്വതി, കായിക വകുപ്പ് ഉദ്യോഗസ്ഥരായ വിനയകൃഷ്ണൻ നായർ, അഖിൽ അശോക്, സ്കൂൾ പ്രിൻസിപ്പൽ പി. അർച്ചന, പ്രധാനാധ്യാപിക എലിസബത്ത് ഉമ്മൻ, പിടിഎ, എസ്എംസി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർഥികളുടെ കായിക പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു വേണ്ടി സ്കൂൾ ഗ്രൗണ്ടി െന്റ നവീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് സ്പോർട്സ് കേരള ഫൗണ്ടേഷൻ ആണ്.