x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ധ​ശ്ര​മക്കേസി​ലെ പ്ര​തി​ക്ക് കഠിനതടവും പിഴയും


Published: June 11, 2026 11:58 PM IST | Updated: June 11, 2026 11:58 PM IST

ആ​ല​പ്പു​ഴ: വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ചു. വീ​ട്ട് മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി വ​ടി​വാ​ൾ​കൊ​ണ്ട് വെ​ട്ടി കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ കാ​ഞ്ഞി​രം​ചി​റ വാ​ർ​ഡി​ൽ തൈ​പ​റ​മ്പ് വീ​ട്ടി​ൽ ര​ഞ്ചി​ഷി​ന് (31) മൂ​ന്നു വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി- മൂ​ന്ന് ജ​ഡ്ജി എം. ​ഷു​ഹൈ​ബാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

പ്ര​തി​യോ​ടൊ​പ്പം ബോ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ചൊ​ല്ലാ​ൻ ത​യാ​റാ​കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ 2018 ഏ​പ്രി​ൽ 13 ന് ​വൈ​കി​ട്ട് മൂ​ന്നി​ന് പ്ര​തി ര​ഞ്ചി​ഷ് വ​ടി​വാ​ളുകൊണ്ട് മാ​ളി​ക​മു​ക്ക് പ​ടി​ഞ്ഞാ​റ് കു​രി​ശ​ടി​ക്കു സ​മീ​പം തെ​ക്കേ​തൈ​യി​ൽ വീ​ട്ടി​ൽ ബെ​ന്നി(50) യെ ​ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നോ​ർ​ത്ത് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ബൈ​ജു എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി.

Tags : Nattuvishesham Local Desk attempted murder case

Recent News

Corehub Up