x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഫ ലോ​ക​ക​പ്പ് വി​ളം​ബ​ര റാ​ലി


Published: June 12, 2026 01:33 AM IST | Updated: June 12, 2026 01:33 AM IST

വാ​ടാ​ന​പ്പി​ള്ളി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് ആ​ർ​സി​യു​പി സ്കൂ​ളി​ൽ ഫി​ഫ ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ് വി​വി​ധ ടീ​മു​ക​ളു​ടെ ജ​ഴ്സി​യ​ണി​ഞ്ഞും കൊ​ടി​ക​ളേ​ന്തി​യും വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര ന​ട​ത്തി.

പ്ര​വ​ച​ന​മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​നാ​ധ്യാ​പി​ക സീ​ജ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ബി​ലാ​ലി​ന്‍റെ പി​താ​വ് വ​ര​ച്ച ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പെ​ൻ​സി​ൽ​ചി​ത്രം പ്ര​ധാ​നാ​ധ്യാ​പി​ക സീ​ജ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. അ​ധ്യാ​പ​ക​രാ​യ അ​ബ്ര​ഹാം ബേ​സി​ൽ, പി.​ആ​ർ. രാ​ഗി​ൻ, ആ​ൻ​സി എ​സ്. മാ​റോ​ക്കി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Local Desk FIFA World Cup Bilambara Rally

Recent News

Corehub Up