കൂരാച്ചുണ്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
കൂരാച്ചുണ്ട്: ഹെൽത്തി കേരളയുടെ ഭാഗമായി കൂരാച്ചുണ്ട് ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു.
ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദൻ, ജെഎച്ച്ഐമാരായ എ.എം. മനു, ബിനിൽ, ബി. ചിത്രലേല എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഹെൽത്ത് കാർഡ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
Tags : Local News Nattuvishesham Health department