x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ര്‍​ക്ക​ട്ടി​ല്‍ വ​ല​ഞ്ഞ് ആ​ശു​പ​ത്രി​ക​ള്‍

വെബ് ഡെസ്ക്
Published: September 18, 2026 02:10 AM IST | Updated: September 18, 2026 02:10 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: രൂ​ക്ഷ​മാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും അ​പ്ര​തീ​ക്ഷി​ത പ​വ​ര്‍​ക​ട്ടു​ക​ളും ജി​ല്ല​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യെ​യും ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ സാ​മൂ​ഹി​ക/​പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, കൂ​ടാ​തെ ജി​ല്ല​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഈ ​പ്ര​തി​സ​ന്ധി​യു​ടെ ആ​ഘാ​തം നേ​രി​ടു​ന്നു​ണ്ട്.

പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന വൈ​ദ്യു​തി ത​ട​സ​ങ്ങ​ള്‍ ഐ​സി​യു യൂ​ണി​റ്റു​ക​ള്‍, വെ​ന്‍റിലേ​റ്റ​റു​ക​ള്‍ തു​ട​ങ്ങി​യ ജീ​വ​ന്‍​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ ജ​ന​റേ​റ്റ​റു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു.

എ​ങ്കി​ലും ക​റ​ന്‍റ് പോ​യി ജ​ന​റേ​റ്റ​ര്‍ ഓ​ണാ​കു​ന്ന​തി​നി​ട​യി​ലു​ള്ള ചെ​റി​യ സ​മ​യ​മാ​റ്റം ഗു​രു​ത​ര​മാ​യ രോ​ഗി​ക​ള്‍​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മ​റ്റ് പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലും ന​ട​ക്കു​ന്ന അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ളും ഡ​യാ​ലി​സി​സ് പോ​ലു​ള്ള ജീ​വ​ന്‍​ര​ക്ഷാ ചി​കി​ത്സ​ക​ളും വൈ​ദ്യു​തി മു​ട​ക്കം കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​കാ​റു​ണ്ട്.

അ​പ്ര​തീ​ക്ഷി​ത പ​വ​ര്‍​ക​ട്ടു​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ വ​ലി​യ തി​ര​ക്കു​ള്ള ഔ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ങ്ങ​ളി​ലും വാ​ര്‍​ഡു​ക​ളി​ലും ഫാ​നോ വെ​ന്‍റിലേ​ഷ​നോ പ്ര​വ​ര്‍​ത്തി​ക്കാ​തെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ക​ടു​ത്ത ചൂ​ടി​ലും ബു​ദ്ധി​മു​ട്ടി​ലു​മാ​കു​ന്നു.

വ​ലി​യ ആ​ശു​പ​ത്രി​ക​ളി​ല്‍ ബാ​ക്ക്-​അ​പ്പ് സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​ണെ​ങ്കി​ലും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ചെ​റി​യ ക്ലി​നി​ക്കു​ക​ളി​ലും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും തു​ട​ര്‍​ച്ച​യാ​യു​ള്ള വൈ​ദ്യു​തി ത​ട​സം മ​രു​ന്നു​ക​ളു​ടെ സൂ​ക്ഷി​പ്പി​നെ​യും (വാ​ക്‌​സി​നു​ക​ള്‍ ഉ​ള്‍​പ്പടെ) പ​രി​ശോ​ധ​ന​ക​ളെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Power Cuts

Recent News

Corehub Up