നടവയൽ: ബത്തേരി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണൻ പൂതാടി, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.
രാവിലെ ഹോളി ക്രോസ് ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസിസ് മറ്റത്തെ സന്ദർശിച്ചശേഷമാണ് പര്യടനം ആരംഭിച്ചത്. കേരള കോണ്ഗ്രസ്-ജേക്കബ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
പൂതാടി, നെല്ലിക്കര, താഴെമുണ്ട, കോളേരി, സൊസൈറ്റിക്കവല, വാളവയൽ, വാകേരി, മൂടക്കൊല്ലി, പാപ്ലശേരി, ഷെഡ്, അമരക്കുനി, ആടിക്കൊല്ലി, അത്തിക്കുനി, താന്നിത്തെരുവ്, ചെറ്റപ്പാലം, കാപ്പിസെറ്റ്, പാറക്കടവ്, ചണ്ണോത്തുകൊല്ലി, പള്ളിത്താഴെ, ഉദയക്കവ, സുരഭിക്കവല, വടാനക്കവല, പാളക്കൊല്ലി, മുള്ളൻകൊല്ലി എന്നിവിടങ്ങളിൽ പര്യടനം നടന്നു. ഇന്നത്തെ പര്യടനം മീനങ്ങാടി 54ൽ രാവിലെ 8.30ന് ആരംഭിക്കും.
Tags : nattu vishesham I.C. Balakrishnan