ബിനോജും മനേഷും
ചെറുതോണി: വീടിന്റെ ടെറസിലെ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന കുരുമുളക്, കാപ്പിക്കുരു, റബർ ഷീറ്റ് എന്നിവ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കഞ്ഞിക്കുഴി കീരിത്തോട് സ്വദേശികളായ ചാഞ്ഞാനിയിൽ ബിനോജ്, പാറതോട്ടായിൽ മനേഷ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒന്നിന് വെളുപ്പിന് ഒന്നിനാണ് പ്രതികൾ ഏഴാംകൂപ്പിലുള്ള അയ്യുണ്ണിക്കൽ തോമസിന്റെ ടെറസിലെ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന 40 കിലോ കുരുമുളകും 40 കിലോ കാപ്പിക്കുരുവും 15 കിലോ റബർഷീറ്റും മോഷ്ടിച്ചത്.
കഞ്ഞിക്കുഴി പോലീസ് ഇൻസ്പെക്ടർ വി.എ. സുരേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ താജുദീൻ, റെജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രിൻസ്, ഷാനവാസ്, ഷെരീഫ്, സനുമോൻ, മനു, ബാവാസ്, രാജ്മോഹൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Tags : agricultural crops nattuvishesham local news