x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ ല​ഹ​രി ക​ട​ത്തും നി​കു​തി വെ​ട്ടി​പ്പും വ്യാ​പ​കം: സ്മാ​ര്‍​ട്ട് സം​യു​ക്ത ചെ​ക്ക്പോ​സ്റ്റ് കോം​പ്ല​ക്സി​ന് ആ​വ​ശ്യ​മേ​റു​ന്നു

വെബ് ഡെസ്ക്
Published: August 18, 2026 01:03 AM IST | Updated: August 18, 2026 01:03 AM IST

പ്രതീകാത്മക ചിത്രം

എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​രം വ​ഴി അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള എം​ഡി​എം​എ, ക​ഞ്ചാ​വ്, പാ​ന്‍​മ​സാ​ല തു​ട​ങ്ങി​യ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഒ​ഴു​ക്കും നി​കു​തി വെ​ട്ടി​പ്പും ത​ട​യാ​ന്‍ വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ല്‍ സ്മാ​ര്‍​ട്ട് സം​യു​ക്ത ചെ​ക്ക്പോ​സ്റ്റ് കോം​പ്ല​ക്സ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.

2008-09 കാ​ല​ഘ​ട്ട​ത്തി​ല്‍ എം.​സി. മോ​ഹ​ന്‍​ദാ​സ് ജി​ല്ലാ ക​ള​ക്ട​റാ​യി​രി​ക്കെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ളു​ടെ ചെ​ക്ക്പോ​സ്റ്റു​ക​ള്‍ ഒ​രു കു​ട​ക്കീ​ഴി​ല്‍ കൊ​ണ്ടു​വ​രി​ക എ​ന്ന ആ​ശ​യം ഉ​യ​ര്‍​ന്നു​വ​ന്ന​ത്. ഇ​തി​നാ​യി നി​ല​വി​ലെ ചെ​ക്ക്പോ​സ്റ്റു​ക​ള്‍​ക്ക് മു​ക​ളി​ലാ​യി 50 സെ​ന്‍റ് ഭൂ​മി വി​ട്ടു​ന​ല്‍​കാ​മെ​ന്ന് വ​നം​വ​കു​പ്പ് സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ല​ഹ​രി മാ​ഫി​യ​ക​ളു​ടെ സ​മ്മ​ര്‍​ദ​വും ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ണി​യ​റ നീ​ക്ക​ങ്ങ​ളും കാ​ര​ണം പ​ദ്ധ​തി ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നി​ല​വി​ല്‍ ആ​ര്‍​ടി​ഒ, വ​നം, എ​ക്സൈ​സ്, പോ​ലീ​സ്, വാ​ണി​ജ്യ നി​കു​തി, മൃ​ഗ​സം​ര​ക്ഷ​ണം തു​ട​ങ്ങി അ​ഞ്ചി​ല​ധി​കം വ​കു​പ്പു​ക​ളു​ടെ ചെ​ക്ക്‌​പോ​സ്റ്റു​ക​ളാ​ണ് ആ​ന​മ​റി​യി​ല്‍ വെ​വ്വേ​റെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വ​യ്ക്ക് പ​ക​രം പോ​ലീ​സ്, ജി​എ​സ്ടി, റ​വ​ന്യു, മോ​ട്ടോ​ര്‍ വാ​ഹ​നം, ഭ​ക്ഷ്യ​സു​ര​ക്ഷ, ആ​രോ​ഗ്യം, വ​നം, മൃ​ഗ​സം​ര​ക്ഷ​ണം എ​ന്നീ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് എ​എ​ന്‍​പി​ആ​ര്‍ കാ​മ​റ​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള സ്മാ​ര്‍​ട്ട് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് കേ​ന്ദ്ര​മാ​ണ് സ്ഥാ​പി​ക്കേ​ണ്ട​ത്.

വാ​ഹ​ന​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞി​ടു​ന്ന പ​ഴ​യ രീ​തി​ക്ക് പ​ക​രം, ഡി​ജി​റ്റ​ല്‍ ഡാ​റ്റാ സം​വി​ധാ​ന​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് സം​ശ​യ​ക​ര​മാ​യ​വ മാ​ത്രം ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് പ​രി​ശോ​ധി​ക്കു​ന്ന രീ​തി​യാ​ണി​ത്. ഇ​ത് ന​ട​പ്പാ​കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ര്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും ഉ​ണ്ടാ​കു​ന്ന അ​നാ​വ​ശ്യ സ​മ​യ​ന​ഷ്ട​വും യാ​ത്രാ​ത​ട​സ​ങ്ങ​ളും ഒ​ഴി​വാ​കു​ന്ന​തി​നൊ​പ്പം സു​ര​ക്ഷ, ഭ​ക്ഷ്യ​സു​ര​ക്ഷ, നി​കു​തി, റോ​ഡ് സു​ര​ക്ഷ എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ സം​സ്ഥാ​ന​ത്തി​ന് ഗ​ണ്യ​മാ​യ വ​രു​മാ​ന​വ​ര്‍​ധ​ന​വ് ഉ​ണ്ടാ​കു​ക​യും ചെ​യ്യും.

Tags : Local News Nattuvishesham Illegal smuggling Nadukani border

Recent News

Corehub Up