പ്രതീകാത്മക ചിത്രം
നെടുമങ്ങാട് : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങളും നടപടികളും അവസാനിപ്പിക്കണമെന്നും ജസ്റ്റീസ് ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും നെടുമങ്ങാട് നടക്കുന്ന 17-ാമത് സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പഴകുറ്റി എംടിഹാളിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ.എൻ. ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
വി. ശിവൻകുട്ടി, കെ.എസ്.സുനിൽകുമാർ, എസ്. പുഷ്പലത, നെടുവത്തൂർ സുന്ദരേശൻ, സി. ജയൻ ബാബു, ആർ. രാമു എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ.ആർ. ജയദേവൻ സ്വാഗതം പറഞ്ഞു. ഇന്നു പുതിയ ജില്ലാകമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കും. വൈകുന്നേരം നാലിനു പഴകുറ്റിയിൽ നിന്നാരംഭിക്കുന്ന പ്രകടനം സത്രംമുക്ക്, സൂര്യറോഡ്, ചന്തമുക്ക് വഴി കല്ലിംഗൽ ഗ്രൗണ്ടിൽ എത്തിച്ചേരും.
പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ് ണൻ ഉദ്ഘാടനം ചെയ്യും. ടൗണിൽ വൈകുന്നേരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ തായി പൊലിസ് അറിയിച്ചു.