കെഎംജെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കനിപ്പന്തൽ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ നടുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സൈന
കുളത്തൂപ്പുഴ: കേരള സർക്കാർ കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെയും കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും നേതൃത്വത്തിൽ ‘കനിപ്പന്തൽ’ പരിപാടി കെഎംജെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു.
സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് തുടക്കം കുറിച്ചു.പരിസ്ഥിതി സംരക്ഷണബോധവും കാർഷിക താത്പര്യവും വിദ്യാർഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സൈനബ ബീവി ഉദ്ഘാടനം ചെയ്തു. എ.എസ്. നിസാം, കൃഷി അസിസ്റ്റന്റ് ഓഫിസർ പ്രകാശ്, സ്കൂൾ വൈസ് ചെയർമാന്മാരായ എ. ഷിഹാബുദീൻ, സുധീർ ബിസ്മില്ല, ജനറൽ സെക്രട്ടറി ഷറഫുദീൻ, ട്രഷറർ, ശരീഫ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. അജേഷ് കുമാർ, വൈസ് പ്രിൻസിപ്പൽ കെ. നജീം എന്നിവർ നേതൃത്വം നൽകി.