കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് അനുവദിച്ച ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് ഡോ. വി. ശിവദാസൻ എംപി നിർവഹിക്കുന്നു.
തളിപ്പറമ്പ്: ആരോഗ്യമേഖലയിൽ കോർപറേറ്റുകൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് ഡോ. വി. ശിവദാസൻ എംപി പറഞ്ഞു.
എംപി ഫണ്ടിൽനിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് അനുവദിച്ച രണ്ട് ആംബുലൻസുകളിൽ ആദ്യത്തേതിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എം. വിജിൻ എംഎൽഎ മുഖ്യാതിഥിയായി. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.പി. മധു, ഡോ. കെ. സുദീപ്, ഡോ. പ്രവീൺ കുമാർ, ഡോ. വിമൽ റോഹൻ, ഡോ. ജ്യോതി ദാമോദർ, ഡോ. കെ.പി. മനോജ് കുമാർ, ഡോ. കെ.ടി. മാധവൻ, സുനിൽ കുമാർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
Tags : Corporate Incursion into the Healthcare Sector Must Be Resisted Nattuvishesham DistrictNews