കരുവഞ്ചാൽ വ്യാപാരോത്സവം കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു.
കരുവഞ്ചാൽ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും യൂത്ത് വിംഗും സംഘടിപ്പിക്കുന്ന കരുവഞ്ചാൽ വ്യാപാരോത്സവത്തിനു തുടക്കമായി. കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെയിംസ് പുത്തൻപുര അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ജോൺസൺ മാട്ടേൽ, റോയി പുളിക്കൽ, പി.എസ്. അബ്ദുൾമജീദ്, ജോൺ തെക്കേപ്പറമ്പിൽ, ജോർജ് പുല്ലാട്ട്, എൽസമ്മ ബേബി, പ്രശാന്ത് ഇടപ്പറമ്പിൽ, രാഹുൽ നാരായണൻ, അബ്ദുൾറഷീദ്, വി.പി. തോമസ് എന്നിവർ പ്രസംഗിച്ചു. കൺവീനർ പി.എം. അബ്ദുൾ റഷീദ് പദ്ധതി വിശദീകരണം നടത്തി.
ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന വ്യാപാരോത്സവത്തിലൂടെ ഉപഭോക്താക്കൾക്ക് അഞ്ചുലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണു നൽകുന്നത്. അത്തം ഒന്നുമുതൽ 10 വരെ എല്ലാദിവസവും നറുക്കെടുപ്പിലൂടെ ഓണക്കോടി സമ്മാനമായി നൽകുന്നത് ഉൾപ്പെടെ ഓണം ബംപർ സമ്മാനങ്ങളും ക്രിസ്മസ് ബംപർ സമ്മാനങ്ങളുമുണ്ട്.
എല്ലാമാസവും 15 നും 30 നും നറുക്കെടുപ്പിലൂടെ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എൽഇഡി ടിവി, മൊബൈൽ ഫോൺ തുടങ്ങിയ നിരവധി സമ്മാനങ്ങളും നൽകും. ജനുവരി അഞ്ചിനു നറുക്കെടുക്കുന്ന ബംപർ സമ്മാനം സ്കൂട്ടർ ഉൾപ്പെടെ നിരവധി സമ്മാനങ്ങളുണ്ട്.
Tags : Local News Nattuvishesham Karuvanchal Trade Festival