മാവുംചാൽ സ്വദേശി ജെയിംസ് മൈക്കിൾ മ്ലാക്കുഴിയെ തലശേരി അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ.
തലശേരി: മണ്ണിനെയും കൃഷിയെയും സ്നേഹിച്ച് നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കും കാർഷികമേഖലയുടെ വളർച്ചയ്ക്കും സംഭാവന നൽകുന്ന കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപതാതല കർഷകദിനാഘോഷം സംഘടിപ്പിച്ചു.
കാർഷികരംഗത്ത് പുതുതലമുറയ്ക്ക് പ്രചോദനമാകുന്ന പ്രവർത്തനങ്ങൾ നടത്തുന്ന മാവുംചാൽ സ്വദേശി ജെയിംസ് മൈക്കിൾ മ്ലാക്കുഴിയെ പൂവത്തെ ഫാമിൽ വച്ച് ആദരിച്ചു. നൂതനമായ കൃഷിരീതികൾ പരീക്ഷിച്ച് കൃഷിയിൽ വേറിട്ട മാതൃക സൃഷ്ടിച്ച ജെയിംസ് മൈക്കിളിന് ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
‘മണ്ണിനെ അറിയുന്ന യുവത്വമാണ് നാടിന്റെ കാർഷികഭാവി’ എന്ന സന്ദേശമുയർത്തിയാണ് കർഷകദിനാഘോഷം സംഘടിപ്പിച്ചത്. കൃഷി വെറും ഉപജീവനമാർഗം മാത്രമല്ലെന്നും പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കാർഷിക സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും സമൂഹത്തിന്റെ കൂട്ടായ ഇടപെടൽ ആവശ്യമാണെന്നും അതിരൂപത സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റുമാരായ ശ്രേയ ശ്രുതിനിലയം, അഖിൽ നെല്ലിക്കൻ, സെക്രട്ടറി സാൻജോസ് കളരിമുറിയിൽ, സിൻഡിക്കേറ്റ് അംഗങ്ങളായ ജോയൽ നെല്ലിനിൽക്കുംതടത്തിൽ, ആൽബി മേലേടത്ത്,അതുൽ ചിരട്ടയോലിൽ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham KCYM-SMYM