x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം -ചെ​ങ്കോ​ട്ട -താം​ബ​രം ട്രെ​യി​ന്‍ പു​ന​രാ​രം​ഭി​ക്ക​ണമെന്ന്


Published: June 7, 2026 06:45 AM IST | Updated: June 7, 2026 06:46 AM IST

കൊ​ല്ലം : ചെ​ങ്കോ​ട്ട വ​ഴി തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍ നി​ന്ന് ചെ​ന്നൈ താം​ബ​ര​ത്തേ​ക്കു​ള്ള ട്രെ​യി​ന്‍ നം. 06035/06036 ​ചെ​ന്നൈ-​താം​ബ​രം-​തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് എ​സി സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​യോ​ടും ദ​ക്ഷി​ണ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​ല്ലം ചെ​ങ്കോ​ട്ട തീ​വ​ണ്ടി​പ്പാ​ത ക​ട​ന്നു പോ​കു​ന്ന പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്കു​ള്‍​പ്പെ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​യും കൊ​ല്ല​ത്തേ​യും പ​ത്ത​നം​തി​ട്ട​യി​ലേ​യും ജ​ന​ങ്ങ​ള്‍​ക്ക് വ​ള​രെ​യേ​റെ പ്ര​യോ​ജ​ന​മു​ണ്ടാ​യി​രു​ന്ന ട്രെയിൻ സ​ര്‍​വീ​സാ​ണ് നി​ര്‍​ത്ത​ലാ​ക്കി​യ​ത്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​ള്‍​പ്പെ​ടെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ സ​ര്‍​വീ​സാ​ണി​ത്.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​നാ​യി എ​ല്ലാ മാ​സ​വും നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഈ ​സ​ര്‍​വീ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ശ​ബ​രി​മ​ല​യ്ക്ക് ഏ​റ്റ​വും അ​ടു​ത്തു​ള്ള റെ​യി​ല്‍​വേ സ്റ്റേ​ഷ​നാ​യ പു​ന​ലൂ​രി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കി​യ​ത് തീ​ര്‍​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥി​രം യാ​ത്ര​ക്കാ​രു​മു​ള്‍​പ്പെ​ടെ ന​ല്ല തി​ര​ക്കു​ണ്ടാ​യി​രു​ന്ന സ​ര്‍​വീ​സാ​ണ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ള്‍​ക്ക് വ​ള​രെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ കൊ​ല്ലം -ചെ​ങ്കോ​ട്ട വ​ഴി​യു​ള്ള സ്‌​പെ​ഷ​ല്‍ തീ​വ​ണ്ടി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up