x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം ഭ​ദ്രാ​സ​നം ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം നാളെ


Published: November 28, 2026 06:03 AM IST | Updated: November 28, 2026 06:03 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ കൊ​ല്ലം ഭ​ദ്രാ​സ​നം ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം 29ന് ​നാ​ലി​ന് ഇ​ള​മ്പ​ള്ളൂ​ർ വി​സ്മ‌​യ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ (സെ​ന്‍റ് തോ​മ​സ് ന​ഗ​ർ) ആ​ഭ്യ​ന്ത​ര​വ​കു​പ്പ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

കൊ​ല്ലം കാ​ദി​ശാ സു​റി​യാ​നി പ​ള്ളി​യി​ൽ ഇന്ന് ​രാ​വി​ലെ 10ന് ​മാ​ർ​ത്തോ​മ​ൻ ന​സ്രാ​ണി പൈ​തൃ​കം ‘വ​ള​ർ​ച്ച​യും വി​കാ​സ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന സിം​പോ​സി​യം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും സ​ഭാ വ​ക്താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ്‌ മാ​ർ ദീ​വ​ന്നാ​സി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ഡോ.എം.​ഒ. ജോ​ൺ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി സ്‌​മൃ​തി മ​ന്ദി​രം ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ കൂ​ദാ​ശ ചെ​യ്യും.

നാളെ വൈ​കുന്നേരം ര​ണ്ടി​ന് ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന റാ​ലി കു​ണ്ട​റ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് സ​മ്മേ​ള​ന വേ​ദി​യാ​യ ഇ​ള​മ്പ​ള്ളൂ​ർ വി​സ്‌​മ​യ ക​ൺ​വെ​ൻ ഷ​ൻ സെ​ന്‍റ​റി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് സ​മാ​പ​ന സ​മ്മേ​ള​നം ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യു​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ന്ത്രി​മാ​രാ​യ ഷി​ബു ബേ​ബി ജോ​ൺ, പി.​സി. വി​ഷ്‌​ണു​നാ​ഥ്‌, ബി​ന്ദു കൃ​ഷ്‌​ണ, എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, അ​ഡ്വ. വി​ഷ്‌​ണു മോ​ഹ​ൻ എം​എ​ൽ​എ, മേ​യ​ർ എ.​കെ. ഹ​ഫീ​സ്, ക​ള​ക്‌ടർ ആ​നി ജൂ​ല തോ​മ​സ്, കൊ​ല്ലം രൂ​പ​ത ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റണി മു​ല്ല​ശേ​രി, മാ​ർ​ത്തോ​മ സ​ഭ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.തോ​മ​സ് മാ​ർ തീ​ത്തോ​സ്, സി​എ​സ്‌​ഐ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര ബി​ഷ​പ് ജോ​സ് ജോ​ർ​ജ്, വൈ​ദി​ക ട്ര​സ്റ്റി ഫാ. ​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, അ​ല‌​മാ യ ​ട്ര​സ്റ്റി റോ​ണി വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​പി.ടി. ​ഷാ​ജ​ൻ, ഓ​ഫിസ് സെ​ക്ര​ട്ട​റി ഫാ. ​ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന പി​ആ​ർ​ഒ ഫാ.ഫി​ലി​പ്പ് ത​ര​ക​ൻ, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം സാ​ജു വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം മാ​ത്യു ജോ​ൺ ക​ല്ലു​മൂ​ട്ടി​ൽ, ഭ​ദ്രാ​സ​ന മീ​ഡി​യ സെ​ൽ അം​ഗം ബി​ജു സാ​മു​വ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags :

Recent News

Corehub Up