പ്രതീകാത്മക ചിത്രം
കൊല്ലം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കൗൺസിൽ യോഗം പാസാക്കി. എൽഡിഎഫ് പാർലിമെന്ററി പാർട്ടി ലീഡർ സി. ബാബു പ്രമേയം അവതരിപ്പിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എം.എസ്. ഗോപകുമാർ, കൗൺസിലർ അഡ്വ.ജെ. സൈജു എന്നിവർ പിന്താങ്ങി.ഈ സമയം ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു. എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ഒറ്റക്കെട്ടായാണ് പ്രമേയം പാസാക്കിയത്. ബിജെപി കൗൺസിലർമാർ എത്തുന്നതിന് മുൻപ് പ്രമേയം അവതരിപ്പിച്ച് പാസാക്കിയെന്നാരോപിച്ച് കൗൺസിലർ ടി.ആർ. അഭിലാഷ് പ്രതിഷേധിക്കുകയും ചെയ്തു.
Tags : resignation NattuVishesham DistrictNews