പ്രതീകാത്മക ചിത്രം
കൊല്ലം: തില്ലേരി പാദ്രേപിയോ ധ്യാനകേന്ദ്രത്തില്‍ നടന്നുവന്നിരുന്ന ബൈബിള്‍ കണ്വന്ഷന് ഇന്നു സമാപിക്കും.സമാപനദിവസമായ ഇന്ന് ജപമാല (യൂഫ്രാ, തില്ലേരി), കണ്വന്ഷന് സമാപന ദിവ്യബലി, ഗാനശുശ്രൂഷ, ഒരുക്ക ശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ, തൈലാഭിഷേകം
വിടുതല്‍ ശുശ്രൂഷ, ദിവ്യകാരുണ്യാരാധന എന്നിവ നടക്കും.
സമാപന ദിവസം നടക്കുന്ന വചനാഭിഷേക സൗഖ്യധ്യാനത്തിന് ഫാ. രാജേന്ദ്രന് ഫ്രാങ്ക്ളിന്, ഫാ. ജിബു വര്‍ഗീസ് തൈത്തറ എന്നിവര്‍ നേതൃത്വം നല്‍കും.
അഞ്ചു ദിവസമായി നടന്നുവന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ ഫാ. സെബാസ്റ്റ്യന്‍ കാക്കരിയില്‍ കപ്പൂച്ചിന്‍ (ഡയറക്ടര്‍, പിയോ ഭവന്, കല്‍പ്പറ്റ, വയനാട്), ബ്രദര്‍ ശശി മാര്ട്ടിന് (ഡിവൈന്‍ ധ്യാനകേന്ദ്രം, മുരിങ്ങൂര്‍), ഫാ. ബിനോയ് ലീന്‍ കപ്പൂച്ചിന്‍ (ഡയറക്ടര്‍, പാദ്രേപിയോ ധ്യാനകേന്ദ്രം, തില്ലേരി), ബ്രദര്‍ പ്രകാശ് ഒഎം (കോഴിക്കോട്), ഫാ. ഫ്രാന്‍സീസ് കര്‍ത്താനം വിസി (ഡയറക്ടര്‍, പോട്ട ആശ്രമം, ചാലക്കുടി), ഫാ. രാജേന്ദ്രന് ഫ്രാങ്ക്ളിന് (തിരുവനന്തപുരം അതിരൂപത), ഫാ. ജീബു വര്‍ഗീസ് തൈത്തറ (വരാപ്പുഴ അതിരൂപത) എന്നിവര്‍ വചനാഭിഷേക സൗഖ്യധ്യാനത്തിനു നേതൃത്വം നല്കി.
24ന് കൊല്ലം രൂപതാ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയാണ് കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.ഫാ.ഡോ. റോയി തോട്ടുങ്കല്‍ കപ്പൂച്ചിന്‍ (സുപ്പീരിയര്‍, തില്ലേരി ആശ്രമം), അലക്സാണ്ടര്‍ ആല്‍ഫ്രഡ് കപ്പൂച്ചിന്‍ (അസി. ഡയറക്ടര്‍), ബ്രദര്‍ ബെന്‍സിഗര്‍ തോമസ് എന്നിവര്‍ കണ്‍വന്‍ഷനു നേതൃത്വം നല്കി.
Tags :