x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടി​യൂ​ർ പെ​രു​മാ​ളി​ന് ഇ​ന്ന് ഇ​ള​നീ​രാ​ട്ടം


Published: June 8, 2026 07:47 AM IST | Updated: June 8, 2026 07:47 AM IST

കൊ​ട്ടി​യൂ​ർ: വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​യ ഇ​ള​നീ​ർ വ​യ്പ് ഇ​ന്ന​ലെ രാ​ത്രി ന​ട​ന്നു. ഇ​ന്നു കൊ​ട്ടി​യൂ​ർ പെ​രു​മാ​ളി​ന്‍റെ സ്വ​യം​ഭൂ​വി​ൽ ഇ​ള​നീ​രാ​ട്ടം ന​ട​ക്കും. വേ​ട്ട​ക്കൊ​രു​മ​ക​ന്‍ ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് എ​രു​വ​ട്ടി ത​ണ്ട​യാ​ന്‍ എ​ള്ളെ​ണ്ണ​യും ഇ​ള​നീ​രു​മാ​യി കൊ​ട്ടി​യൂ​രി​ലെ​ത്തി. രാ​ത്രി കാ​ര്യ​ത്ത് കൈ​ക്കോ​ള​ന്‍ തി​രു​വ​ന്‍​ഞ്ചി​റ​യി ലെ ​കി​ഴ​ക്കേ​ന​ട​യി​ല്‍ ത​ട്ടും പോ​ള​യും വി​രി​ച്ച് കു​ടി​പ​തി കാ​ര​ണ​വ​ര്‍ ഇ​ള​നീ​ര്‍ വ​യ്പി​ന് രാ​ശി വി​ളി​ച്ചു. ഇ​തോ​ടെ​യാ​ണ് ഇ​ള​നീ​ര്‍ വ​യ്പ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്.

മ​ന്ദം​ചേ​രി​യി​ലെ ബാ​വ​ലി​ക്ക​ര​യി​ല്‍ രാ​ശി വി​ളി​ക്കാ​യി കാ​ത്തി​രു​ന്ന ഇ​ള​നീ​ര്‍ വ്ര​ത​ക്കാ​ർ വി​ളി കേ​ട്ട​തോ​ടെ​പു​ഴ​യി​ലി​റ​ങ്ങി ഇ​ള​നീ​ര്‍​കാ​വു​മാ​യി മു​ങ്ങി​നി​വ​ര്‍​ന്ന് സ​ന്നി​ധാ​ന​ത്തി​ലേ​ക്ക് ഓ​ടി​യെ​ത്തി​യാ​ണു സ​മ​ര്‍​പ്പ​ണം ന​ട​ത്തി​യ​ത്. ഇ​ള​നീ​ർ​കാ​വു​ക​ളു​മാ​യി തി​രു​വ​ഞ്ചി​റ​യി​ൽ മൂ​ന്ന് പ്ര​ദ​ക്ഷി​ണം വ​ച്ച് ഇ​ള​നീ​ർ സ​മ​ർ​പ്പ​ണം ന​ട​ത്തി​യ വ്ര​ത​ക്കാ​ർ വീ​ര​ഭ​ദ്ര​നെ വ​ണ​ങ്ങി ഭ​ണ്ഡാ​രം പെ​രു​ക്കി​യാ​ണ് മ​ട​ങ്ങി​യ​ത്. ഇ​ള​നീ​രു​ക​ൾ ഇ​ന്ന് വെ​ട്ടി​യൊ​രു​ക്കും തു​ട​ർ​ന്നാ​ണ് ഇ​ള​നീ​രാ​ട്ടം ന​ട​ക്കു​ക.

വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്: ദ​ർ​ശ​ന​ത്തി​ന് എ​ട്ടു മ​ണി​ക്കൂ​റി​ലേ​റെ കാ​ത്തുനി​ന്ന് ഭ​ക്ത​ർ

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​രി​ൽ ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക് ഇ​ന്ന​ലെ​യും തു​ട​ർ​ന്നു. അ​ക്ക​രെ കൊ​ട്ടി​യൂ​രി​ൽ ദ​ർ​ശ​ന​ത്തി​നാ​യു​ള്ള ക്യൂ ​നീ​ണ്ട​തോ​ടെ എ​ട്ടു​മ​ണി​ക്കൂ​റോ​ളം ക്യൂ​വി​ൽ നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. ദ​ർ​ശ​ന​ത്തി​നും പ്ര​സാ​ദ വി​ത​ര​ണ​ത്തി​നു​മാ​യി നീ​ണ്ട ക്യൂ​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ വ​യോ​ധി​ക​രും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന ഭ​ക്ത​ർ ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചു.

ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി​രു​ന്നു. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ആ​രം​ഭി​ച്ച ഗ​താ​ഗ​ത​ക്കു​രു​ക്ക് രാ​ത്രി ഏ​റെ വൈ​കി​യും തു​ട​ർ​ന്നു. കൊ​ട്ടി​യൂ​രി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര രൂ​പ​പ്പെ​ട്ട​തോ​ടെ യാ​ത്ര ദു​ഷ്ക​ര​മാ​യി. ടൂ​റി​സ്റ്റ് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കേ​ള​കം, ക​ണി​ച്ചാ​ർ മേ​ഖ​ല​ക​ളി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ക്ര​മീ​ക​ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലാ​ണ് ഭ​ക്ത​രെ കൊ​ട്ടി​യൂ​രി​ലേ​ക്ക് എ​ത്തി​ച്ച​ത്.

Tags : nattu vishesham Kotiyur Perumal fresh water today

Recent News

Corehub Up