ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
കോഴിക്കോട് :തദ്ദേശീയമായി വികസിപ്പിച്ച മൈ ക്ലിപ്പ് ഉപയോഗിച്ച് മൈട്രൽ ടീർ ചികിത്സ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ വിജയകരമായി പൂർത്തിയാക്കി.
ഹൃദയത്തിലെ മൈട്രൽ വാൽവിലെ ചോർച്ച മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്ക് തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് പകരം ചികിത്സ സാധ്യമാക്കുന്ന നൂതന രീതിയാണ് മൈട്രൽ ടീർ .കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ വിദഗ്ധ സംഘം ആണ് ഈ മേഖലയിലെ അപൂർവമായ ചികിത്സാ നേട്ടം കൈവരിച്ചത് ഈ നൂതന ചികിത്സാരീതി നമ്മുടെ മേഖലയിലെ രോഗികൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണെന്ന് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. രാജേഷ് മുരളീധരൻ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews treatment