x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് മാ​ന​വ​മൈ​ത്രി ഘോ​ഷ​യാ​ത്ര

വെബ് ഡെസ്ക്
Published: August 22, 2026 01:40 AM IST | Updated: August 22, 2026 01:40 AM IST

പ്രതീകാത്മക ചിത്രം

  • നാ​ളെ മെ​ഗാ​പൂ​ക്ക​ളം ഒ​രു​ങ്ങും
  • ച​ങ്ങ​നാ​ശേ​രി: റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജ്, ച​ങ്ങ​നാ​ശേ​രി ന​ഗ​​ര​സ​ഭ, വാ​ഴ​പ്പ​ള്ളി, കു​റി​ച്ചി, തൃ​ക്കൊ​ടി​ത്താ​നം, പാ​യി​പ്പാ​ട്, മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്ക് തു​ട​ക്കംകു​റി​ച്ചു​കൊ​ണ്ടു​ള്ള മാ​ന​വ​മൈ​ത്രി ഘോ​ഷ​യാ​ത്ര ഇ​ന്നു​ മൂ​ന്നി​നു ന​ട​ക്കും. മീ​ഡി​യ വി​ല്ലേ​ജി​ല്‍​നി​ന്നും ആ​രം​ഭി​ക്കു​ന്ന പൊ​തു​ഫ്ളോട്ടി​നു പി​ന്നി​ല്‍ വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഘോ​ഷ​യാ​ത്ര അ​ണി​നി​ര​ക്കും.

  • ഫാ​ത്തി​മാ​പു​രം എ​സ്എ​ച്ച് സ്‌​കൂ​ളി​ല്‍​നി​ന്നും തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് ഘോ​ഷ​യാ​ത്ര​യും അ​തി​നു പി​ന്നി​ല്‍ പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് ഘോ​ഷ​യാ​ത്ര​യും അ​ണി​നി​ര​ക്കും. മോ​ര്‍​ക്കു​ള​ങ്ങ​ര എ​കെ​എം സ്‌​കൂ​ളി​ല്‍​നി​ന്നും കു​റ​ച്ചി പ​ഞ്ചാ​യ​ത്തും അ​തി​നു​പി​ന്നി​ല്‍ ന​ഗ​ര​സ​ഭാ ഘോ​ഷ​യാ​ത്ര​യും ചേ​രും. മീ​ഡി​യ വി​ല്ലേ​ജി​ല്‍ നി​ന്നു​ള്ള ഘോ​ഷ​യാ​ത്ര എ​സ്ബി സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തു​മ്പോ​ള്‍ വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​നു പി​ന്നി​ലാ​യി മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഘോ​ഷ​യാ​ത്ര ചേ​രും. 3.30ന് ​ഘോ​ഷ​യാ​ത്ര​ക​ള്‍ റെ​യി​ല്‍​വേ ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ സം​ഗ​മി​ച്ച് സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലേ​ക്കു നീ​ങ്ങും. അ​വി​ടെ​നി​ന്നു കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​ന്‍​വ​ഴി പെ​രു​ന്ന ബ​സ് സ്റ്റാ​ന്‍​ഡ് മൈ​താ​ന​ത്ത് എ​ത്തി​ച്ചേ​രും.
  • നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ള്‍, ക​ലാ​രൂ​പ​ങ്ങ​ള്‍, തി​രു​വാ​തി​ര, ദ​ഫ്മു​ട്ട്, മാ​ര്‍​ഗം​ക​ളി തു​ട​ങ്ങി​യ വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ വി​വി​ധ ഗ്രൂ​പ്പ് മ​ത്സ​ര ഇ​ന​ങ്ങ​ള്‍ ഘോ​ഷ​യാ​ത്ര​യ്ക്ക് വ​ര്‍​ണം പ​ക​രും. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് പ​തി​നാ​യി​രം, ഏ​ഴാ​യി​രം, അ​യ്യാ​യി​രം എ​ന്ന ക്ര​മ​ത്തി​ല്‍ കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കും.ഘോ​ഷ​യാ​ത്ര പെ​രു​ന്ന ര​ണ്ടാം ന​മ്പ​ര്‍ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ​മാ​പി​ക്കു​മ്പോ​ള്‍ അ​വി​ടെ ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​നു ജോ​ബ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
  • മൂ​ന്നു​ മ​ണി​ക്കൂ​റി​ല്‍ നാ​ളെ വി​സ്മ​യ പൂ​ക്ക​ളം
  • നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ല്‍ ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച് സ്‌​കൂ​ളി​ല്‍ പൂ​ക്ക​ള മ​ത്സ​രം ന​ട​ക്കും. പൂ​ക്ക​ള​മി​ട്ട​ശേ​ഷം എ​ല്ലാ​വ​രും പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ അ​ത് ഒ​റ്റ​പൂ​ക്ക​ള​മാ​ക്കി മാ​റ്റു​മെ​ന്ന​താ​ണ് ഈ ​മ​ത്സരത്തിന്‍റെ പ്ര​ത്യേ​ക​ത. മൂ​ന്നു മ​ണി​ക്കൂ​റാ​ണ് ഒ​രു ടീ​മി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യം. ആ​ദ്യ​മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന​വ​ര്‍​ക്ക് 20,000, 15,000, 10,000 എ​ന്ന ക്ര​മ​ത്തി​ല്‍ കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കും.

  • 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കേ​ര​ളീ​യ ത​നി​മ​യും ആ​വേ​ശ​വും ഉ​ണ​ര്‍​ത്തു​ന്ന കൈ​കൊ​ട്ടി​ക്ക​ളി, നാ​ട​ന്‍ പാ​ട്ട്, മ​ല​യാ​ളി മ​ങ്ക (പെ​ണ്‍​കു​ട്ടികൾ‍), കു​ട്ടി​ക്കേ​സ​രി (ആ​ണ്‍കു​ട്ടി​ക​ള്‍) മ​ത്സ​ര​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മീ​ഡി​യാ വി​ല്ലേ​ജ് കാ​ന്പസിലാണ് പ​രി​പാ​ടിക​ള്‍ ന​ട​ക്കു​ന്ന​ത്. ഓ​ണം ഫെ​സ്റ്റി​വ​ലി​ല്‍ തു​ട​ക്ക​ദി​നം മു​ത​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റുകൾ‍ നേ​ടു​ന്ന പ​ഞ്ചാ​യ​ത്തി​ന് എം​എ​ല്‍​എ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന എ​വർ​റോ​ളിം​ഗ് ട്രോ​ഫി സ​മ്മാ​നി​ക്കും.

Tags : Nattuvishesham District News Manavamaitri Ghosha Yatra

Recent News

Corehub Up