x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​സെ​പ്പ് പ​ദ്ധ​തി കു​റ്റ​മ​റ്റ​താ​ക്ക​ണം: കെ​എ​സ്എ​സ്പി​എ


Published: June 13, 2026 02:58 AM IST | Updated: June 13, 2026 02:58 AM IST

കാ​ഞ്ഞ​ങ്ങാ​ട്: മെ​ഡി​സെ​പ് പ​ദ്ധ​തി അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ച് കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്നും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് കി​ട്ടാ​നു​ള്ള ര​ണ്ടു ഗ​ഡു ഡി​ആ​ര്‍ കു​ടി​ശി​ക​യും 294 മാ​സ​ത്തെ ഡി​എ കു​ടി​ശി​ക​യും എ​ത്ര​യും പെ​ട്ടെ​ന്ന് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​എ​സ്എ​സ്പി​എ) കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ഏ​ക​ദി​ന ശി​ല്പ​ശാ​ല ആ​വ​ശ്യ​പ്പെ​ട്ടു.

ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എ​സ്. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍.​കെ. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, കെ.​കെ. ഹ​രി​ശ്ച​ന്ദ്ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി. ​ര​ത്‌​നാ​ക​ര​ന്‍, കെ. ​സ​രോ​ജി​നി, എം.​കെ. ദി​വാ​ക​ര​ന്‍, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, ച​ന്ദ്ര​ന്‍ നാ​ല​പ്പാ​ടം, എം.​വി. രാ​മ​കൃ​ഷ്ണ​ന്‍, പീ​താം​ബ​ര​ന്‍, ഗോ​പി കാ​രാ​ക്കോ​ട്ട്, പി.​പി. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : MediCep scheme Nattuvishesham District News

Recent News

Corehub Up