മൂപ്പൈനാട് ഉച്ചയ്ക്ക് 12 ന് കാണപ്പെടുന്ന മൂടൽമഞ്ഞ്. പാടിവയലിൽനിന്നുള്ള ദൃശ്യം.
വടുവഞ്ചാൽ: പകൽ 12 മണിക്ക് പോലും കനത്ത മൂടൽമഞ്ഞിന്റെ ആവരണമണിഞ്ഞ് മൂപ്പൈനാട് പഞ്ചായത്തിന്റെ പകുതി ഭാഗം. റിപ്പൺ മുതൽ ചോലാടി വരെയും തമിഴ്നാട് ചേരമ്പാടി വരെയും മിക്ക ദിവസങ്ങളിലും നേരിയ ചാറ്റൽ മഴയുള്ളപ്പോൾ ഇത് കാണപ്പെടുന്നുണ്ട്. മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പൺ, നെടുങ്കരണ, പുതിയപാടി, പാടിവയൽ, വടുവഞ്ചാൽ, ചിത്രഗിരി, ചെല്ലങ്കോട് എന്നീ പ്രദേശങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് കാണപ്പെടുന്നത്.
പുതിയപാടി തേയിലത്തോട്ടമുള്ള ഭാഗത്ത് വിനോദ സഞ്ചാരികൾ കൂട്ടമായി ഇറങ്ങി നിന്ന് മഞ്ഞും തണുപ്പും ആസ്വദിക്കുന്നതു പതിവ് കാഴ്ചയാണ്. തമിഴ്നാട്, നിലമ്പൂർ, കാന്തൻപാറ വന മേഖലകൾ, ഇവിടങ്ങളിലൂടെ ഒഴുകുന്ന ചാലിയാർ, ചോലാടി, പുഴകൾ, കാന്തൻപാറ വെള്ളച്ചാട്ടം എല്ലാം കൂടിച്ചേർന്നാണ് ഈ പ്രതിഭാസം രൂപപ്പെടുന്നത് എന്നാണ് കരുതുന്നത്.
Tags : Local News Nattuvishesham Moopainadu thick fog