x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൗ​ണ്ട​ന്‍ സൈ​ക്ലിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ്


Published: January 22, 2026 11:48 PM IST | Updated: January 22, 2026 11:48 PM IST

തൊ​ടു​പു​ഴ മ​ല​ങ്ക​ര എ​സ്റ്റേ​റ്റി​ല്‍ ന​ട​ന്ന ജി​ല്ല മൗ​ണ്ട​ന്‍ സൈ​ക്ലിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​മീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​ട​വെ​ട്ടി: ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ​യും മ​ല​ങ്ക​ര എ​സ്റ്റേ​റ്റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​ങ്ക​ര എ​സ്റ്റേ​റ്റി​ല്‍ ന​ട​ത്തി​യ ജി​ല്ലാ മൗ​ണ്ട​ന്‍ സൈ​ക്ലിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മദ് അ​മീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ലി കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗം കെ.​എ​ല്‍. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ര്‍​ഡ് മെം​ബ​ര്‍ രാ​ജേ​ഷ് ഗോ​പാ​ല​ന്‍, സൈ​ജ​ന്‍ സ്റ്റീ​ഫ​ന്‍, ആ​ന​ന്ദ് തോ​മ​സ്, ഡോ. ​അ​നു​പ്രി​യ പി. ​മ​ണി, ഡോ. ​എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ള്‍​ക്ക് കേ​ര​ള സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. ര​വീ​ന്ദ്ര​ന്‍ മെ​ഡ​ലു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ഇ​ക്കി​ഗാ​യ് മാ​തൃ​ക​യി​ല്‍ ക​രി​മ​ണ്ണൂ​രി​ല്‍
ഏ​ബ​ല്‍​സ് ഗാ​ര്‍​ഡ​ന്‍ ഒ​രു​ങ്ങു​ന്നു

തൊ​ടു​പു​ഴ: ക​രി​മ​ണ്ണൂ​രി​ല്‍ എ​ട്ടേ​ക്ക​റി​ല്‍ 96 വീ​ടു​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ന​വീ​ന ആ​ശ​യ​ങ്ങ​ളോ​ടു​കൂ​ടി​യ ഏ​ബ​ല്‍​സ് ഗാ​ര്‍​ഡ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്കം​കു​റി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ജ​പ്പാ​നി​ലെ ഒ​കി​നാ​വ ദ്വീ​പ് നി​വാ​സി​ക​ളു​ടെ ആ​യു​ര്‍​ദൈ​ര്‍​ഘ്യം വ​ര്‍​ധി​ക്കാ​നു​ള്ള കാ​ര​ണം ഇ​കി​ഗാ​യ് ജീ​വി​ത രീ​തി​യാ​ണ്. ഏ​ബ​ല്‍​സ് ഗാ​ര്‍​ഡ​ന്‍ പി​ന്തു​ട​രു​ന്ന​തും ഇ​തു​ത​ന്നെ​യാ​ണ്. വി​ല്ല​ക​ള്‍​ക്കു പു​റ​മേ ക്ല​ബ് ഹൗ​സ്, ഹെ​ല്‍​ത്ത് ക്ല​ബ്, പൂ​ന്തോ​ട്ടം, പൊ​തു ഡൈ​നിം​ഗ്ഹാ​ള്‍, ഓ​പ്പ​ണ്‍​ഫോ​റം ഉ​ള്‍​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ് ഏ​ബ​ല്‍​സ് ഗാ​ര്‍​ഡ​ന്‍.

പ്ര​ധാ​ന​മാ​യും വി​ദേ​ശ​ത്തു​നി​ന്ന് നാ​ട്ടി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഷോ ​ഹൗ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. സ​ഫാ​രി ടി​വി എം​ഡി സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

മു​ന്‍ ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റും ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഷീ​ബ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. അ​ടു​ത്ത​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ ഏ​ബ​ല്‍​സ് ഗാ​ര്‍​ഡ​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഏ​ബ​ല്‍​സ് ഗാ​ര്‍​ഡ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​പ്രി​ന്‍​സ് പ​ള്ളി​ക്കു​ന്നേ​ല്‍, എം​ഡി ഹൈ​ബി​ന്‍ തോ​മ​സ്, സ്ഥാ​പ​ക​ന്‍ ജോ​സ്‌​മോ​ന്‍ ഫ്രാ​ന്‍​സി​സ്, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ സോ​ജി തോ​മ​സ്, ഡോ. ​ബ്രി​റ്റോ പോ​ള്‍, ഡി​നി​ല്‍ പീ​റ്റ​ര്‍, ഷി​ജു കു​ര്യ​ന്‍, അ​ഭി​ലാ​ഷ് സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Mountain Cycling nattuvishesham local news

Recent News

Corehub Up