നേമം സർവീസ് സഹകരണബാങ്ക് നിക്ഷേപ ത്തിട്ടിനിരയായ നിക്ഷേപകരുടെ കൂട്ടായ്മ മന്ത്രി എം. ലിജുവിനു നിവേദനം നൽകുന്നു.
നേമം: സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് നിക്ഷേപം തിരികെ ലഭിക്കുവാൻ സർക്കാർ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ടു നേമം സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ സഹകരണ വകുപ്പ് മന്ത്രിയ്ക്കു നിവേദനം നൽകി. 100 കോടി രൂപയുടെ തട്ടിപ്പു നടന്ന ഈ ബാങ്കിലെ അന്വേഷണം ഇപ്പോൾ ക്രൈം ബ്രാഞ്ചും ഇഡിയും അന്വേഷിച്ചു വരിക യാണ്. എന്നാൽ നിക്ഷേപകരുടെ നിക്ഷേപം തിരികെ ലഭിക്കുവാൻ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
രണ്ടു സെക്രട്ടറിമാരെയും ഒരു പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തു. നിക്ഷേപകരിൽ പലരും ദുരിതത്തിലാണ്. പല നിക്ഷേപകരുടെയും പെൺ മക്കളുടെ വിവാഹങ്ങൾ മുടങ്ങി, കുട്ടികളുടെ തുടർ വിദ്യാഭ്യാസം പാതിവഴിയിലായി, പലരും വിദ്ഗ്ദ്ധ ചികിത്സയ്ക്കായി നിക്ഷേപിച്ച പണം ലഭിക്കാതെ മരണമടഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി നിക്ഷേപക കൂട്ടായ്മ ഭാരവാഹികളായ ശാന്തിവിള മുജീബ് റഹ്മാൻ, കൈമനം സുരേഷ്, രാജേഷ് എന്നിവർ മന്ത്രി എം. ലിജു വിനു നിവേദനം നൽകി.