മുക്കത്തെ പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: മുക്കത്ത് പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ഡിജിറ്റല്‍ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസും ലഭിക്കുന്ന ഫ്യൂച്ചര്‍ ഷോറൂം സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്തു. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഷോറൂമില്‍ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി മുക്കത്തിന് സമ്മാനിച്ചത്. വമ്പന്‍ ഉദ്ഘാടന ഓഫറുകള്‍ക്കൊപ്പം "മൈജി ഓണം, മാസ് ഓണം-സീസണ് നാല്' സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരവും ഷോറൂമില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.
ബമ്പര്‍ സമ്മാനം ബിഎംഡബ്ല്യു കാര്‍, ലക്കി ഡ്രോയിലൂടെ 20 കാര്‍, 25 സ്കൂട്ടര്‍, 1 ലക്ഷം രൂപ വീതം 100 പേര്‍ക്ക് കാഷ് പ്രൈസ്, 50 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പ്, ഇതിന് പുറമെ ഉറപ്പായ സ്ക്രാച്ച് ആൻഡ് വിന് സമ്മാനങ്ങള്‍ ഉള്‍പ്പെടെ ആകെ 30 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഓണം ഓഫറിലൂടെ നല്‍കുന്നത്. ഈ സമ്മാനങ്ങള്‍ക്ക് പുറമെ ദേശീയ-അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ നല്കുന്ന സ്പെഷല്‍ ഓണം ഓഫറുകളും ഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്കുന്ന ഓഫറുകളും കൂടി ചേരുമ്പോള്‍ ഓഫര്‍ മൂല്യം ആകെ 30 കോടി രൂപ കടക്കും.
Tags : Local News Nattuvishesham Maiji Future