മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പു തിരുനാളിന് തുടക്കം കുറിച്ച് കോതമംഗലം രൂപത വികാരി ജനറല്‍ മോണ്‍ വിന്‍സെന്റ് നെടുങ്ങാട്ട് കൊട
നാകപ്പുഴ പള്ളിയില്‍
നാകപ്പുഴ: തീര്‍ഥാടന കേന്ദ്രമായ നാകപ്പുഴ സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 5.30നും ഏഴിനും വിശുദ്ധ കുര്‍ബാന, നൊവേന. 8.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. എമ്മാനുവല്‍ വട്ടക്കുന്നേല്‍. പത്തിന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ.ഡോ. ജോസ് തുറവയ്ക്കല്‍. 11.30നു ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, നൊവേന.12.30ന് വിശുദ്ധ കുർബാന, നൊവേന-ഫാ. മാത്യൂസ് എടാട്ട്.
രണ്ടിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജോബി പാലിയത്ത്. 3.30നു ജപമാല, ലദീഞ്ഞ്, നൊവേന. 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ. ജോസഫ് മുളഞ്ഞനാനി. ആറിന് മരിയന്‍ കണ്വന്ഷന് -ഫാ. തോമസ് ഇരുമ്പുകുത്തിയില്‍. 7.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ആന്റണി മുട്ടുത്തുകുടി.
രാജകുമാരി ദൈവമാതാ പള്ളിയിൽ
രാജകുമാരി: ദൈവമാതാ പള്ളിയിൽ എട്ടുനോന്പാചരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ ആറിന് വിശുദ്ധ കുർബാന, 7.15ന് നൊവേന, 7.30 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം-ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, 8.45ന് പ്രദക്ഷിണം ടൗൺ കപ്പേളയിലേക്ക്. 11ന് നൊവേന, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - ഫാ. ഷൈൻ പനച്ചിക്കൽ. 2.30ന് ജപമാല, മൂന്നിന് നൊവേന, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - ഫാ. ഫ്രാൻസിസ് ചുനയംമാക്കൽ, അഞ്ചിന് നൊവേന, ആഘോഷമായ പൊന്തിഫിക്കൽ കുർബാന, സന്ദേശം - മാർ. മാത്യു നെല്ലിക്കുന്നേൽ, 6.30ന് ജപമാല പ്രദക്ഷിണം.
കൂമ്പൻപാറ ഫാത്തിമമാതാ പള്ളിയിൽ
അടിമാലി: കൂമ്പൻപാറ ഫാത്തിമമാതാ ഫൊറോനാ പള്ളിയിൽ ഇന്നു രാവിലെ ആറിനു ജപമാലയും തുടർന്ന് കൊടിയേറ്റും നടക്കും. 6.30ന് വിശുദ്ധ കുർബാനയും തിരുനാൾ സന്ദേശവും. തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ ആറിന് ജപമാലയും തുടർന്ന് വിവിധ വാർഡുകളുടെ കാഴ്ച സമർപ്പണവും വിശുദ്ധ കുർബാനയും നടക്കും.
തിരുനാളിന്റെ അവസാന ദിവസമായ എട്ടിനു വൈകുന്നേരം 4.30ന് ജപമാലയും സംഘടനാ ഭാരവാഹികളുടെ കാഴ്ചസമർപ്പണവും തുടർന്ന് അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും. കുർബാനയ്ക്കുശേഷം നേർച്ചസദ്യയും നടക്കുമെന്ന് ഇടവക വികാരി ഫാ. ബെന്നോ പുതിയാപറമ്പിൽ അറിയിച്ചു.
മാങ്കുളം സെന്റ് മേരീസ് പള്ളിയിൽ
മാങ്കുളം: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ തിരുനാളിനു കൊടിയേറി. തുടർന്ന് ഫാ. മാത്യൂസ് മാളിയേക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു. തിരുനാളിനോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കുർബാനയും മരിയൻ ധ്യാനവും ജപമാല പ്രദക്ഷിണവും നേർച്ചയും ഒരുക്കിയിട്ടുണ്ട്. അവസാന ദിവസമായ എട്ടിന് പത്തിനു മേരിനാമധാരികളുടെ സംഗമവും കാഴ്ചസമർപ്പണവും തുടർന്ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ മാനേജർ ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ സിഎംഐ നയിക്കുന്ന ആഘോഷമായ പാട്ടുകുർബാനയും നടക്കും. തുടർന്ന് ഫാ. റോയി കണ്ണൻചിറ സിഎംഐ വചനസന്ദേശം നൽകും. തുടർന്ന് ജപമാല പ്രദക്ഷിണവും ഊട്ടുനേർച്ചയും നടക്കും.
പഴയവിടുതി യാക്കോബായ പള്ളിയിൽ
രാജാക്കാട്: പഴയവിടുതി സെന്റ് മേരീസ് സുനോറോ യാക്കോബായ പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളും പരിശുദ്ധ ദൈവമാതാവിന്റെ സുനോറോ വണക്കവും സുവിശേഷ മഹായോഗവും എട്ടുവരെ നടക്കും. പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. എൽദോസ് ഐസക് മേനോത്തുമാലിൽ കൊടിയേറ്റി. ഫാ. ഗീവർഗീസ് കൂറ്റാലിൽ കോർ എപ്പിസ്കോപ്പ, ട്രസ്റ്റി പ്രിൻസ് കന്യാക്കുഴി, സെക്രട്ടറി എൽദോസ് കാരിയേലിൽ എന്നിവർ നേതൃത്വം നൽകി.
ഇന്നു മുതൽ എല്ലാ ദിവസവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും എട്ടിന് വിശുദ്ധ അഞ്ചിന്മേൽ കുർബാനയും നടക്കും. ഏഴിനും എട്ടിനും ഹോണവാർ മിഷൻ മെത്രാപ്പൊലീത്ത യാക്കോബ് മോർ അന്തോണിയോസ് തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും.
ഇന്നു രാവിലെ 7.30ന് പ്രഭാത പ്രാർഥന, 8.30ന് ഫാ. വർഗീസ് കൂറ്റാലിൽ കോർ എപ്പിസ്കോപ്പ, ഫാ. ബാബു ചാത്തനാട്ട്, ഫാ. എൽദോമോൻ നടപ്പേൽ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, 10.30ന് പ്രദക്ഷിണം,11ന് നേർച്ചക്കഞ്ഞി വിതരണം.
വൈകിട്ട് ആറിന് സന്ധ്യാ പ്രാർഥന, 6.45 ന് സെന്റ് മേരീസ് വോയ്സിന്റെ ഗാനശുശ്രൂഷ, ഏഴിന് സുവിശേഷ പ്രസംഗം - ഫാ. ഷിബു കുര്യൻ ചെന്നിക്കര, 8.45ന് ആശീർവാദം, 9ന് അത്താഴവിരുന്ന്.
Tags : Nattuvishesham DistrictNews DeepikaNews Ettu Nombu