x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ല​ന​മ​റ്റ് ചാ​ത്ത​ൻ​ചാ​ൽ; ഇ​നി​യും കോ​ടി​ക​ൾ വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ


Published: August 17, 2026 06:55 AM IST | Updated: August 17, 2026 06:55 AM IST

കാ​ടു​കു​റ്റി: കോ​ടി​ക​ൾ മു​ട​ക്കി​യ കാ​തി​ക്കു​ടം ചാ​ത്ത​ൻ​ചാ​ൽ കാ​ർ​ഷി​ക​പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ ആ​ശ​ങ്ക. മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും മാ​സ​ങ്ങ​ളാ​യി നി​ർ​മാ​ണം നി​ല​ച്ചു. പ​ദ്ധ​തി​ക്ക് ഇ​നി​യും മൂ​ന്ന​ര​ക്കോ​ടി വേ​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്.

സം​സ്ഥാ​ന ബ​ജ​റ്റി​ൽ ചാ​ൽ ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും തു​ക വ​ക​യി​രു​ത്തി​യി​ല്ല. വി.​എ​സ്. സു​നി​ൽ​കു​മാ​ർ കൃ​ഷി​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു പ​ദ്ധ​തി ഉ​ദ്ഘാ​ട​നം. ന​ബാ​ർ​ഡ് സ​ഹാ​യ​ത്തി​ൽ കെ ​എ​ൽ​ഡി​സി നേ​തൃ​ത്വ​ത്തി​ൽ 7.27 കോ​ടി ചെ​ല​വി​ട്ടു ര​ണ്ടു റീ​ച്ചു​ക​ളി​ലാ​യി​രു​ന്നു പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്.

ഒ​ന്നാം റീ​ച്ചി​ൽ 1,450 മീ​റ്റ​ർ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണം, 500 മീ​റ്റ​ർ ഫാം​റോ​ഡ്, 1,250 മീ​റ്റ​ർ ആ​ഴം​കൂ​ട്ട​ൽ, ര​ണ്ട് ഫൂ​ട്ട് സ്ലാ​ബു​ക​ൾ എ​ന്നി​വ​യും ര​ണ്ടാം​റീ​ച്ചി​ൽ 1,410 മീ​റ്റ​ർ തോ​ട് ആ​ഴം​കൂ​ട്ട​ൽ, 300 മീ​റ്റ​ർ ഫാം ​റോ​ഡ്, ഫൂ​ട്ട് സ്ലാ​ബ്, 900 മീ​റ്റ​റി​ൽ പാ​ർ​ശ്വ​ഭി​ത്തി​ക​ൾ ക​രി​ങ്ക​ൽ കെ​ട്ടി​സം​ര​ക്ഷി​ക്ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി.

നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ റീ ​ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണം തു​ട​ങ്ങി​ങ്കെി​ലും പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണം, ചേ​റു​നീ​ക്ക​ൽ, പെ​രും​തോ​ടി​ന്‍റെ നി​ർ​മാ​ണം എ​ന്നി​വ ബാ​ക്കി​യാ​ണ്. ക​രി​ന്പ​ന​ക്കാ​വ് പാ​ട​ശേ​ഖ​രം​വ​രെ പാ​ർ​ശ്വ​ഭി​ത്തി കെ​ട്ടി നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​ക്ക​ണം. ക​ർ​ഷ​ക​ർ​ക്കു ഗു​ണ​പ്പെ​ടു​ന്ന രീ​തി​യി​ൽ അ​ധി​കൃ​ത​ർ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി.

കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൊ​ന്നാ​ണു ചാ​ത്ത​ൻ​ചാ​ൽ. ചാ​ല​ക്കു​ടി പു​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി, കൊ​ര​ട്ടി, കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ട്ട​പ്പു​റം, അ​ന്ന​നാ​ട്, ക​ക്കാ​ട്, ക​രി​ന്പ​ന​ക്കാ​വ്, ക​ണ്ണ​ഞ്ചി​റ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും ഏ​ക്ക​റു​ണ​ക്കി​ന് ക​ര​ഭൂ​മി​ക​ൾ​ക്കും ജ​ലം ല​ഭി​ക്കാ​നും അ​ധി​ക​ജ​ലം ഒ​ഴി​വാ​ക്കാ​നും സ​ഹാ​യി​ക്കും. 500 ഹെ​ക്ട​റോ​ളം കൃ​ഷി​ക്കും ഏ​ഴ് ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ​ക്കും പ​ത്തി​ലേ​റെ ചെ​റു​കി​ട ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്കും. ത​രി​ശു​നി​ല​ങ്ങ​ൾ കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നും ഇ​രു​പ്പൂ​ക്കൃ​ഷി ആ​രം​ഭി​ക്കാ​നും സ​ഹാ​യി​ക്കും.

Tags : nattu vishesham Officials say millions more

Recent News

Corehub Up