x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ഒ​രു​മ​യു​ടെ ഉ​ത്സ​വം: എൻ.കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി

വെബ് ഡെസ്ക്
Published: August 20, 2026 11:46 PM IST | Updated: August 20, 2026 11:46 PM IST

ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി​യി​ൽ എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഓ​ണ​ക്കി​റ്റ് സ​മ്മാ​നി​ക്കു​ന്നു.

കൊ​ല്ലം: ഓ​ണം ഒ​രു​മ​യു​ടെ ഉ​ത്സ​വ​മാ​ണെ​ന്നും ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി ക​ഴി​ഞ്ഞ 79 വ​ർ​ഷ​ക്കാ​ല​മാ​യി എ​ല്ലാ​വ​രോ​ടും ഒ​പ്പം ഉ​ണ്ടെ​ന്നും എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി. ബി​ഷ​പ് ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി​യി​ൽ ഒ​പ്പ​മു​ണ്ട് എ​പ്പോ​ഴും എ​ന്ന ശീ​ർ​ഷ​ക​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജാ​തി-​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ മ​ല​യാ​ളി​ക​ൾ എ​ല്ലാ​വ​രും ഒ​രു​മ​യോ​ടെ കൊ​ണ്ടാ​ടു​ന്ന ഓ​ണാ​ഘോ​ഷം കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ സ്വ​ഭാ​വ​ത്തെ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ച​ട​ങ്ങി​ൽ ആ​ശു​പ​ത്രി​യി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ഓ​ണ​ക്കി​റ്റ് എം​പി വി​ത​ര​ണം ചെ​യ്തു.

ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്‌ടർ ഫാ.​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഹോ​സ്പി​റ്റ​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ലാ​സ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജീ​ന മേ​രി, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ സി​ർ​ള മേ​രി, ന​ന്മ മ​രം ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ചീ​ഫ് കോ​-ഓർഡി​നേ​റ്റ​ർ ജേ​ക്ക​ബ് എ​സ്. മു​ണ്ട​പ്പു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Festival of Unity NattuVishasham DistrictNews

Recent News

Corehub Up