x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൗ​സ് ച​ല​ഞ്ചി​ൽ 220-ാം വീ​ട് കൈ​മാ​റി

വെബ് ഡെസ്ക്
Published: August 21, 2026 02:22 AM IST | Updated: August 21, 2026 02:22 AM IST

220-ാമ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ​കൈ​മാ​റ്റം

കൊ​ച്ചി: ഹൗ​സ് ച​ല​ഞ്ച് പ​ദ്ധ​തി​യി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കി​യ 220-ാമ​ത്തെ വീ​ട് കൈ​മാ​റി. കെ​സി​യ ഹോ​പ് സെ​ന്‍റ​റും ഔ​വ​ർ ലേ​ഡീ​സ് വി​ദ്യാ​ല​യ​ത്തി​ലെ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​യാ​യ എ​വ​ർ​ഗ്രീ​ൻ ഗ്രൂ​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റം.

ഡ​യാ​ന സി​ൽ​വ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ട്ടി​പ​റ​മ്പി​ൽ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണു വീ​ടി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​ക്കാ​യി പൂ​ർ​വ അ​ധ്യാ​പ​ക​രാ​ണ് വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​ണ്ട മു​ഴു​വ​ൻ വ​സ്തു​ക്ക​ളും ന​ൽ​കി സ​ഹാ​യി​ച്ച​തെ​ന്നു ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഹൗ​സ് ച​ല​ഞ്ച് പ​ദ്ധ​തി​യു​ടെ സ്ഥാ​പ​ക സി​സ്റ്റ​ർ ലി​സി ച​ക്കാ​ല​ക്ക​ൽ പ​റ​ഞ്ഞു. ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി ത​ങ്ങ​ളു​ടെ പെ​ൻ​ഷ​ൻ തു​ക​യി​ൽ നി​ന്നു​ള്ള വി​ഹി​തം എ​വ​ർ​ഗ്രീ​ൻ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ ഹൗ​സ് ച​ല​ഞ്ചി​ലേ​ക്കു പ​ങ്കു​വ​യ്ക്കു​ന്നു​ണ്ടെ​ന്നും സി​സ്റ്റ​ർ പ​റ​ഞ്ഞു.

ഹൗ​സ് ച​ല​ഞ്ച് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ലി​ല്ലി പോ​ൾ എ​വ​ർ​ഗ്രീ​ൻ ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യ ജ​സീ​ന്ത സേ​വ്യ​ർ, മ​റി​യാ​മ്മ ജോ​ർ​ജ്, ഫി​ലോ​മി​ന ഫി​ല​ൻ, ബ്രി​ജി​റ്റ് ഗ്ലി​സേ​റി​യ, ആ​ശ മോ​ൾ ഓ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഹൗ​സ് ച​ല​ഞ്ചി​നു വേ​ണ്ടി ആ​യി​രം രൂ​പ ച​ല​ഞ്ച് എ​ന്ന പ​ദ്ധ​തി​ക്കും ച​ട​ങ്ങി​ൽ തു​ട​ക്ക​മാ​യി. എ​ല്ലാ മാ​സ​വും സാ​ധി​ക്കു​ന്ന​വ​ർ ആ​യി​രം രൂ​പ വീ​തം ഹൗ​സ് ച​ല​ഞ്ച് പ​ദ്ധ​തി​ക്ക് ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ ആ​യി​രം പേ​രു​ണ്ടെ​ങ്കി​ൽ 500 ച​തു​ര​ശ്ര അ​ടി​യു​ടെ ഒ​രു ഭ​വ​നം ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ത്തി​നാ​യി നി​ർ​മി​ച്ചു ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്ന് സി​സ്റ്റ​ർ ലി​സി പ​റ​ഞ്ഞു.

Tags : House Challenge NattuVishasham DistrictNews

Recent News

Corehub Up