x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ വി​പ​ണി ഉ​ഷാ​റാ​യി; വ​സ്ത്ര വി​പ​ണി​യി​ല്‍ പു​ത്ത​ന്‍ ട്രെ​ന്‍​ഡ്

വെബ് ഡെസ്ക്
Published: August 17, 2026 11:08 PM IST | Updated: August 17, 2026 11:08 PM IST

വി​വി​ധ​യി​നം പാ​യ​സ​വും ചി​പ്‌​സും വി​ല്‍​പ്പ​ന​യ്ക്കാ​യി തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന സ്റ്റാ​ള്‍.

തൊ​ടു​പു​ഴ: ചി​ങ്ങം വ​ര​വാ​യ​തോ​ടെ നാ​ടും ന​ഗ​ര​വും ഓ​ണ​ത്തി​ര​ക്കി​ലേ​ക്ക്. തി​രു​വോ​ണ​ത്തി​ന് ഒ​രാ​ഴ്ച മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ വി​പ​ണി സ​ജീ​വ​മാ​യി. വ​സ്ത്ര-​ഗൃ​ഹോ​പ​ക​ര​ണ ശാ​ല​ക​ളി​ലാ​ണ് തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വ​ന്‍ തു​ക​യു​ടെ സ​മ്മാ​ന പ​ദ്ധ​തി​ക​ളും ഓ​ഫ​റു​ക​ളും ഒ​രു​ക്കി ഓ​ണാ​ഘോ​ഷ​ത്തി​ന് പ​കി​ട്ടേ​കു​ക​യാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍. അ​ത്തം മു​ത​ല്‍ പൂ ​വി​പ​ണി​യി​ലും പു​ത്ത​ന്‍ ഉ​ണ​ര്‍​വ് ദൃ​ശ്യ​മാ​യി​ട്ടു​ണ്ട്. സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ പൂ​ക്ക​ള്‍​ക്ക് ഡി​മാ​ന്‍റേ​റും. പ്ര​ധാ​ന​മാ​യും ജ​മ​ന്തി, ബ​ന്ദി, വാ​ടാ​മു​ല്ല, അ​ര​ളി, ചെ​ത്തി തു​ട​ങ്ങി​യ​വ​യാ​ണ് ഓ​ണ​ക്കാ​ല​ത്ത് കൂ​ടു​ത​ല്‍ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത്.

സ​ജീ​വ​മാ​യി മേ​ള​ക​ള്‍

സ​പ്ലൈ​കോ, ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ഓ​ണം വി​പ​ണി​ക​ള്‍, ഓ​ണം ഖാ​ദി മേ​ള, പാ​യ​സം മേ​ള​ക​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ള​ക​ള്‍ ജി​ല്ല​യി​ല്‍ സ​ജീ​വ​മാ​യി. അ​ടു​ത്ത ദി​വ​സം മു​ത​ല്‍ കൃ​ഷി​വ​കു​പ്പി​ന്‍റെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും വി​എ​ഫ്പി​സി​കെ​യു​ടെ​യും ഓ​ണ​ച്ച​ന്ത​ക​ളും ആ​രം​ഭി​ക്കും. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വി​വി​ധ ക്ല​ബു​ക​ളും റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളും സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഓ​ണ​ക്കാ​ല​മാ​യ​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യും പ്ര​തീ​ക്ഷ​യി​ലാ​ണ്.

പു​ത്ത​ന്‍ മോ​ഡ​ലു​ക​ള്‍

എ​ക്‌​സ്‌​ചേ​ഞ്ച് മേ​ള​ക​ളും കോം​ബോ ഓ​ഫ​റു​ക​ളും അ​വ​ത​രി​പ്പി​ച്ചാ​ണ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ഗൃ​ഹോ​പ​ക​ര​ണ വി​ഭാ​ഗം ക​ച്ച​വ​ട​ക്കാ​ര്‍ ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​മ്പ​ന്‍ വി​ല​ക്കു​റ​വു​ക​ളും കാ​ഷ് ബാ​ക്കു​ക​ളും പ്ര​ഖ്യാ​പി​ച്ച് ഉ​പ​യോ​ക്താ​ക്ക​ളെ ആ​ക​ര്‍​ഷി​ക്കാ​നു​ള​ള എ​ല്ലാ ത​ന്ത്ര​ങ്ങ​ളും വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​ണ്. ടി​വി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ന്‍, ഓ​വ​നു​ക​ള്‍, നോ​ണ്‍​സ്റ്റി​ക്ക് പാ​ത്ര​ങ്ങ​ള്‍, മി​ക്‌​സി തു​ട​ങ്ങി ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യെ​ല്ലാം പു​ത്ത​ന്‍ മോ​ഡ​ലു​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്.

ഓ​ണ വി​പ​ണി​യി​ലെ മ​റ്റൊ​രു ആ​ക​ര്‍​ഷ​ണം സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളാ​ണ്. വ​ലി​യ ഡി​സ്‌​ക്കൗ​ണ്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചാ​ണ് സ്മാ​ര്‍​ട്ട് ഫോ​ണ്‍, ലാ​പ്‌​ടോ​പ്പ് വ്യാ​പാ​രം ത​കൃ​തി​യാ​യി തു​ട​രു​ന്ന​ത്. പ്ര​മു​ഖ ഫ​ര്‍​ണി​ച്ച​ര്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ആ​ക​ര്‍​ഷ​ക​മാ​യ ഓ​ണം ഓ​ഫ​റു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു വ്യാ​പാ​രി​ക​ള്‍. പു​ത്ത​ന്‍ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്കാ​യും ഓ​ഫ​റു​ക​ളു​ടെ നീ​ണ്ട​നി​ര ത​ന്നെ​യു​ണ്ട്.

ഓ​ണം അ​ടു​ത്ത​തോ​ടെ, പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ജ​ന​ത്തി​ര​ക്കാ​ണ്. സാ​രി​ക​ള്‍, ദാ​വ​ണി സെ​റ്റ്, ചു​രി​ദാ​ര്‍ മെ​റ്റീ​രി​യ​ലു​ക​ള്‍ പ​ട്ടു​പാ​വാ​ട​യും ബ്ലൗ​സും, മു​ണ്ടു​ക​ള്‍, ഷ​ര്‍​ട്ടു​ക​ള്‍ തു​ട​ങ്ങി മ​ല​യാ​ള​ത്ത​നി​മ​യു​ള്ള വ​സ്ത്ര​ങ്ങ​ള്‍​ക്കാ​ണ് ഈ ​ഓ​ണ​ക്കാ​ല​ത്തും മു​ന്‍​തൂ​ക്കം. ക്രീം ​അ​ല്ലെ​ങ്കി​ല്‍ വെ​ള്ള കോ​ന്പി​നേ​ഷ​നി​ല്‍ പ​ല​നി​റ​ത്തി​ല്‍ ദാ​വ​ണി​ക​ള്‍ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്. ക​ഥ​ക​ളി ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ളു​ള്ള പ്രി​ന്‍റ​ഡ് സെ​റ്റ് സാ​രി, പ്രി​ന്‍റ​ഡ് ചു​രി​ദാ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യും വി​പ​ണി​യി​ലെ ആ​ക​ര്‍​ഷ​ണ​മാ​ണ്.

പു​രു​ഷ​ന്മാ​രു​ടെ വ​സ്ത്ര​ങ്ങ​ളി​ലും വി​വി​ധ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ പ്രി​ന്‍റ​ഡ് മെ​റ്റീ​രി​യ​ലു​ക​ള്‍​ത​ന്നെ​യാ​ണു താ​രം. ഷ​ര്‍​ട്ടി​ലും മു​ണ്ടി​ലും ഒ​രു​വ​ശ​ത്ത് പ​ര​മ്പ​രാ​ഗ​ത ചി​ത്ര​ങ്ങ​ള്‍ പ്രി​ന്‍റ് ചെ​യ്ത ഓ​ണ​ക്കോ​ടി​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ഫീ​സു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും വ​സ്ത്ര​വ്യാ​പാ​ര മേ​ഖ​ല​യ്ക്കു വ​ലി​യ ഉ​ണ​ര്‍​വാ​ണ് ന​ല്‍​കു​ന്ന​ത്. ഓ​ണ​ത്തോ​ടൊ​പ്പം വി​വാ​ഹ​സീ​സ​ണ്‍​കൂ​ടി വ​രു​ന്ന​തി​നാ​ല്‍ വ​ലി​യ ക​ട​ക​ളി​ലെ​ല്ലാം നേ​ര​ത്തേ തി​ര​ക്കു തു​ട​ങ്ങി​യി​രു​ന്നു.

ഓ​ണ​സ​ദ്യ വീ​ട്ടി​ലെ​ത്തും

ഓ​ണ​സ​ദ്യ വീ​ട്ടി​ലൊ​രു​ക്കാ​ന്‍ സ​മ​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് പ​ല ഹോ​ട്ട​ലു​ക​ളും കേ​റ്റ​റിം​ഗ് സ​ര്‍​വീ​സു​ക​ളും ഓ​ണ​സ​ദ്യ ത​യാ​റാ​ക്കി ന​ല്‍​കു​ന്നു​ണ്ട്. തി​രു​വോ​ണ ദി​വ​സം വ​രെ സ​ദ്യ ല​ഭ്യ​മാ​കും. പാ​യ​സ മേ​ള​ക​ളാ​ണ് വി​പ​ണി​യി​ലെ മ​റ്റൊ​രു ആ​ക​ര്‍​ഷ​ണം. പാ​ല​ട, അ​ട​പ്ര​ഥ​മ​ന്‍, പ​രി​പ്പ്, ഗോ​ത​മ്പ് എ​ന്നി​വ​യ​ണ് പ്ര​ധാ​ന ഇ​ന​ങ്ങ​ള്‍. ഓ​ണ ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ദ്യ​യു​ടെ​യും പാ​യ​സ​ത്തി​ന്‍റെ​യും ബു​ക്കിം​ഗ് നേ​ര​ത്തേത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ങ്ങ​ളി​ലാ​ണ് പാ​ഴ്‌​സ​ല്‍ ഓ​ണ​സ​ദ്യ​ക്ക് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യു​ള്ള​ത്.

Tags : Local News Nattuvishesham Onam market New trend

Recent News

Corehub Up