x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷം: ഇ​ന്ന് വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം

വെബ് ഡെസ്ക്
Published: August 20, 2026 11:02 PM IST | Updated: August 20, 2026 11:02 PM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഇ​ന്നു മൂ​ന്നി​ന് ചെ​റു​തോ​ണി​യി​ല്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് അ​റി​യി​ച്ചു. റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ​മാ​രാ​യ സേ​നാ​പ​തി വേ​ണു, സി​റി​യ​ക് തോ​മ​സ്, എ​ഫ്.​രാ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല സ്റ്റീ​ഫ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ച് ഇ​ന്നു രാ​വി​ലെ 10ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ പ​താ​ക ഉ​യ​ര്‍​ത്തും. ഉ​ച്ച​യ്ക്കു ര​ണ്ടി​ന് വ​ര്‍​ണ​ശ​ബ​ള​മാ​യ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ചെ​റു​തോ​ണി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് ആ​രം​ഭി​ക്കും.

അ​ഞ്ചു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും. ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ല്‍ വാ​ഴ​ത്തോ​പ്പ്, ദേ​വി​കു​ള​ത്ത് മൂ​ന്നാ​ര്‍, പീ​രു​മേ​ട്ടി​ല്‍ കു​മ​ളി, ഉ​ടു​മ്പ​ന്‍​ചോ​ല​യി​ല്‍ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും തൊ​ടു​പു​ഴ​യി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ​യും മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍, സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര, അ​ത്ത​പ്പൂക്ക​ള മ​ത്സ​രം, വ​ടം​വ​ലി, വോ​ളി​ബോ​ള്‍ മ​ത്സ​രം, ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

29ന് ​അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കും. സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഡി​ടി​പി​സി​യു​ടെ [email protected] (04862 232248) എ​ന്ന ഇ-​മെ​യി​ല്‍ ഐ​ഡി​യി​ലേ​ക്ക് പേ​ര്, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ ന​ല്‍​കി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം 31ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് ഗാ​ന​മേ​ള ന​ട​ക്കും. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല സ​മാ​പ​നം സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് തൊ​ടു​പു​ഴ​യി​ല്‍ ന​ട​ക്കും. യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​സ്മാ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മ​തി അ​ധ്യ​ക്ഷ​ന്‍ ഫ്രാ​ന്‍​സി​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍, എ​ഡി​എം മി​നി കെ. ​ജോ​ണ്‍, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജി​തി​ഷ് ജോ​സ്, എം.​കെ. ന​വാ​സ്, അ​നി​ല്‍ ആ​നി​ക്കാ​ട്ട്, സി.​പി. സ​ലിം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

നെ​ടു​ങ്ക​ണ്ട​ത്ത് കു​ടും​ബ​ശ്രീ ഓ​ണം വി​പ​ണ​ന മേ​ള ഇ​ന്നു മു​ത​ൽ

നെ​ടു​ങ്ക​ണ്ടം: കു​ടും​ബ​ശ്രീ​യു​ടെ ജി​ല്ലാ​ത​ല ഓ​ണം വി​പ​ണ​ന മേ​ള​യ്ക്ക് ഇ​ന്നു നെ​ടു​ങ്ക​ണ്ട​ത്ത് തു​ട​ക്കം. ഓ​ണം കു​ടും​ബ​ശ്രീ​ക്കൊ​പ്പം എ​ന്ന ടാ​ഗ് ലൈ​നി​ലാ​ണ് ഇ​ത്ത​വ​ണ കു​ടും​ബ​ശ്രീ ഓ​ണം ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം മാ​ർ​ക്ക​റ്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്. രാ​വി​ലെ10​ന് സേ​നാ​പ​തി വേ​ണു എം​എ​ൽ​എ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ളു​ടെ ത​ന​ത് ഉ​ത്പ​ന്ന​ങ്ങ​ൾ മേ​ള​യി​ൽ വി​പ​ണ​ന​ത്തി​നെ​ത്തും.

മാ​യ​മി​ല്ലാ​തെ ത​യാ​റാ​ക്കു​ന്ന ചി​പ്സ്, ശ​ർ​ക്ക​ര​വ​ര​ട്ടി, അ​ച്ചാ​റു​ക​ൾ വി​വി​ധ പ​ല​ഹാ​ര​ങ്ങ​ൾ, പാ​യ​സ​ക്കി​റ്റു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ മേ​ള​യി​ൽ ല​ഭ്യ​മാ​കും. ജി​ല്ല​യി​ലെ 40ൽ​പ്പ​രം കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ളു​ടെ​യും നൂ​റി​ല​ധി​കം ജെ​എ​ൽ​ജി (ജോ​യി​ന്‍റ് ല​യ​ബി​ലി​റ്റി ഗ്രൂ​പ്പ്) ഗ്രൂ​പ്പു​ക​ളു​ടെ​യും ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് മേ​ള​യി​ൽ വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ സം​രം​ഭ​ക​ർ​ക്ക് വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നും ഓ​ണ​ക്കാ​ല​ത്ത് ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും മേ​ള സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up