x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ പി-​ഹ​ണ്ട്: വ്യാ​പ​ക റെ​യ്ഡ്, ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു


Published: June 8, 2026 07:04 AM IST | Updated: June 8, 2026 07:04 AM IST

കാ​സ​ര്‍​ഗോ​ഡ്: കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ള്‍​ക്കും ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കു​മെ​തി​രെ കേ​ര​ള പോ​ലീ​സ് ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ന്‍ പി-​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി.

ജി​ല്ല​യി​ലെ എ​ട്ടു പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി 15 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഒ​രേ​സ​മ​യം റെ​യ്ഡു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്. ല​ഭി​ച്ച വി​വ​ര​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ കൃ​ത്യ​മാ​യി 15 റെ​യ്ഡു​ക​ളും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. നി​യ​മ​വി​രു​ദ്ധ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന എ​ട്ടു ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി പോ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു.

കു​മ്പ​ള​യി​ല്‍ നി​ന്ന് ര​ണ്ടും കാ​സ​ര്‍​ഗോ​ഡ് നി​ന്നു ര​ണ്ടും വീ​തം ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. കു​മ്പ​ള​യി​ല്‍ ര​ണ്ടും കാ​സ​ര്‍​ഗോ​ഡ് ഒ​ന്നും ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ 3 എ​ഫ്‌​ഐ​ആ​റു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഒ​രു അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ബേ​ക്ക​ല്‍, ഹൊ​സ്ദു​ര്‍​ഗ്, നീ​ലേ​ശ്വ​രം, ച​ന്തേ​ര എ​ന്നീ സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ നി​ന്ന് ഓ​രോ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വീ​തം പി​ടി​ച്ചെ​ടു​ത്തു.

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ കാ​ണു​ന്ന​തും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും കൈ​മാ​റ്റം ചെ​യ്യു​ന്ന​തും വ​ലി​യ ക്രി​മി​ന​ല്‍ കു​റ്റ​മാ​ണെ​ന്ന് പോ​ലീ​സ് ആ​വ​ര്‍​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ഈ ​പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് സൈ​ബ​ര്‍ വി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. പി​ടി​ച്ചെ​ടു​ത്ത ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ക്കും.

Tags : nattu vishesham Operation P-Hunt Extensive raid

Recent News

Corehub Up