x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: മാ​ന്നാ​റി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന


Published: July 9, 2026 11:09 PM IST | Updated: July 9, 2026 11:09 PM IST

മാ​ന്നാ​ർ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി മാ​ന്നാ​റി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തും പോ​ലീ​സും ആ​രോ​ഗ്യ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. രാ​വി​ലെ ഏഴിന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​യി​ൽ 20,000 രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പെ​ട്ടി​ക്ക​ട​ക​ൾ, സു​ഗ​ന്ധമു​റു​ക്കാ​ൻ വി​ൽ​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ, ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ, മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന പെ​ട്ടി​ക്ക​ട​ക​ളി​ൽനി​ന്നാ​ണ് നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യ​ത്. ​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി കു​ട്ടം​പേ​രൂ​ർ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ക്കും ഗു​രു മ​ന്ദി​ര​ത്തി​നും സ​മീ​പം പ​ല​ച​ര​ക്ക് വ്യാ​പാ​രസ്ഥാ​പ​ന​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഒ​ളി​പ്പി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ ത്തുട​ർ​ന്ന് ഉ​ട​മ​യാ​യ സ്ത്രീ​ക്കെ​തി​രേ മാ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

വ​രുംദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​കെ. പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ല​ത, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ച​ന്ദ്ര​കു​മാ​ർ, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടൈ​റ്റ്‌​സ് പി. ​കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​മ​ധു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സൂ​ര്യ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags : Nattuvishesham District News

Recent News

Corehub Up