x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ൽ​പാ​ലം​പ​ണി​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ന്നു; അ​പ​ക​ട​ക്കുരു​ക്കാ​യി ദേ​ശീ​യ​പാ​ത


Published: July 1, 2026 04:02 AM IST | Updated: July 1, 2026 04:02 AM IST

വ​ട​ക്ക​ഞ്ചേ​രി: പ​ണി​തീ​രാ​ത്ത വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാ​ല​വും ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന വാ​ണി​യം​പാ​റ​യി​ലെ മേ​ൽ​പാ​ലം പ​ണി​ക​ളും സ​ർ​വീ​സ് റോ​ഡു​ക​ളി​ല്ലാ​ത്ത​തും ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ർ​ഘ​ട​യാ​ത്ര​യാ​യി തു​ട​രു​ന്നു.
മ​ഴ ക​ന​ക്കും​മു​മ്പേ പ​ന്ത​ലാം​പാ​ടം, വാ​ണി​യം​പാ​റ ഭാ​ഗ​ങ്ങ​ളി​ലെ കു​ഴി​ക​ളും അ​പ​ക​ട കാ​ര​ണ​മാ​കു​ന്നു​ണ്ട്. റോ​ഡി​ലെ​ല്ലാം കോ​ൺ​ക്രീ​റ്റി​ന്‍റെ​യും പ്ലാ​സ്റ്റി​ക്കി​ന്‍റെ​യും ബാ​രി​ക്കേ​ഡു​ക​ൾ നി​ര​ത്തി​വ​ച്ച് വ​ഴി​തി​രി​ച്ചു​വി​ടു​ന്ന പാ​ത​യാ​യി ദേ​ശീ​യ​പാ​ത മാ​റി.
ആ​റു​വ​രി​പ്പാ​ത​യു​ടെ പേ​രി​ൽ പ​ന്നി​യ​ങ്ക​ര​യി​ൽ ഉ​യ​ർ​ന്ന ടോ​ൾ കൊ​ടു​ത്തു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു മി​നി​മം സ്പീ​ഡി​ൽ​പോ​ലും പ​ല​ഭാ​ഗ​ത്തും പോ​കാ​നാ​കി​ല്ല. കു​തി​രാ​ൻ വ​ഴ​ക്കും​പാ​റ ഉ​ൾ​പ്പെ​ടെ​യു​ള​ള സ്ഥ​ല​ങ്ങ​ളി​ലൊ​ന്നും വെ​ളി​ച്ച സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​യാ​ത്ര ഭീ​തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാ​ല​ത്തി​ൽ പ​ണി​ഒ​ഴി​ഞ്ഞ സ​മ​യ​മി​ല്ല.
പാ​ലം​തു​റ​ന്ന് നാ​ലു​വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും ആ​റു​വ​രി​ക​ളി​ലൂ​ടെ​യും ഒ​രു​മി​ച്ചു വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​തു കാ​ണാ​ൻ ക​ഴി​യി​ല്ല. ഏ​തു​സ​മ​യ​വും കു​ത്തി​പ്പൊ​ളി​ക്ക​ൽ പ​ണി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. പാ​ല​ക്കാ​ട് ലൈ​നി​ൽ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ച് പ​ണി ആ​രം​ഭി​ച്ചി​ട്ട് ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി. ഇ​പ്പോ​ഴും പ​ണി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
തൃ​ശൂ​ർ ലൈ​നി​ലൂ​ടെ​യാ​ണ് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം മേ​ൽ​പാ​ല​ത്തി​ൽ സ്ഥാ​പി​ച്ച പ്ലാ​സ്റ്റി​ക് ബാ​രി​ക്കേ​ഡ് കാ​റ്റി​ൽ​പ​റ​ന്ന് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ന്നി​ൽവീ​ണു. ഇ​തു​ക​ണ്ട് കാ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​പ്പോ​ൾ പി​റ​കെ വ​ന്ന വാ​ൻ കാ​റി​ലി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ

Tags : Nattuvishesham Districte News

Recent News

Corehub Up