പാലക്കാട്: നാളെ കോട്ടമൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ രാവിലെ ഒന്‍പതിന് മന്ത്രി എന്‍. ഷംസുദീന്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് മന്ത്രി സ്വാതന്ത്ര്യദിനസന്ദേശം നല്‍കും.
വിവിധ സായുധസേനാ വിഭാഗങ്ങളും എന്‍സിസി, സ്കൗട്ട്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഉള്‍പ്പെടെ 26 പ്ലാറ്റൂണുകളും രണ്ട് ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ പങ്കെടുക്കും. മികച്ച പ്ലാറ്റൂണുകള്‍ക്ക് മൊമെന്റോ വിതരണം ചെയ്തതിനു ശേഷം ദേശീയഗാനത്തോടെ ചടങ്ങുകള്‍ സമാപിക്കും. ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ കെ. സുധീറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
പരിപാടികള്‍ പൊതുജനങ്ങള്‍ക്ക് വീക്ഷിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഭരണസിരാകേന്ദ്രമായ സിവില്‍സ്റ്റേഷനിലും മറ്റ് ഓഫീസുകളിലും സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കും.
പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കണം പരിപാടികള്‍ നടത്തേണ്ടതെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ പാലക്കാട് ആര്‍ഡിഒ കെ. ദേവകി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham Districtnews N. Shamsudheen