തൃശൂർ: വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ വ്യാപാരിമിത്ര പദ്ധതിപ്രകാരം തൃശൂർ വെസ്റ്റ് ഏരിയ പൂങ്കുന്നം യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ പങ്കജാക്ഷന്റെ മരണാനന്തരസഹായ ഫണ്ടായ അഞ്ചുലക്ഷം രൂപ അദ്ദേഹത്തിന്റെ നോമിനി കെ.പി. അനൂപിനു കൈമാറി.
ജില്ലാ പ്രസിഡന്റ് വിജയ് ഹരി ഉദ്ഘാടനം ചെയ്തു. വ്യാപാരിമിത്ര ജില്ലാ കോഓർഡിനേറ്റർ ലെതീഷ് നാരായണൻ അധ്യക്ഷത വഹിച്ചു. രവി പുഷ്പഗിരി, ഡേവിഡ് കാട്ടുങ്ങൽ, ശിവദാസ് മങ്കുഴി, എം.എം. ഷൗക്കത്തലി, പി.വി. അശോകൻ, ടി.കെ. ബിജു, സുരേഷ് വരരുചി, നസീർ വടൂക്കര എന്നിവർ പ്രസംഗിച്ചു.
വ്യാപാരിമിത്രയിൽ ഇതുവരെ രണ്ടുകോടി നാല്പതുലക്ഷം രൂപ ഇത്തരത്തിൽ വിതരണം ചെയ്യുന്നതിനു ജില്ലാ കമ്മിറ്റിക്കു സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു.
യൂണിറ്റ് സമ്മേളനം രവി പുഷ്പഗിരി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികൾ: സുരേഷ് വരരുചി - പ്രസിഡന്റ്, പി.വി. അശോകൻ - സെക്രട്ടറി, ടി.കെ. ബിജു - ട്രഷറർ.
Tags : Conference Nattuvishesham District News