x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യ​ന്തി റോ​ഡി​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി മൂ​ടി


Published: July 4, 2026 04:25 AM IST | Updated: July 4, 2026 04:25 AM IST

ജ​യ​ന്തി റോ​ഡി​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ താ​ത്കാലി​ക​മാ​യി മൂ​ടു​ന്നു.

‌കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ​യി​ലെ ജ​യ​ന്തി റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി മൂ​ടു​ന്ന ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. കു​ഴി​യ​ട​യ്ക്ക​ൽ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ രാ​വി​ലെ റോ​ഡി​ലെ കു​ഴി​ക​ളി​ൽ ജി​എ​സ്ബി നി​ക്ഷേ​പി​ച്ചു.

ജ​യ​ന്തി റോ​ഡി​ലെ പ്ര​ധാ​ന റോ​ഡ് മു​ത​ൽ ബീ​വ​റേ​ജ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ വ​ലി​യ കു​ഴി​ക​ളാ​ണ് നി​ല​വി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി മൂ​ടി​യ​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​സി. ഭാ​സ്ക​ര​ൻ, കൗ​ൺ​സി​ല​ർ സ​നൂ​പ് കൊ​ളം​പാ​ടം എ​ന്നി​വ​ർ നേ​രി​ട്ടെ​ത്തി പ്ര​വൃ​ത്തി​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

ജ​യ​ന്തി റോ​ഡി​ന് പു​റ​മെ, ശ്രീ​ധ​രീ​യം ബൈ​പ്പാ​സി​ന് സ​മീ​പ​മു​ള്ള അ​ക്യു​ഡ​ക്റ്റി​ന് കീ​ഴി​ലെ വ​ലി​യ കു​ഴി​യും ഇ​തോ​ടൊ​പ്പം ത​ന്നെ മൂ​ടി​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​പ്പോ​ൾ അ​ടി​യ​ന്ത​ര​മാ​യി താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up