x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​വി​പ​ണി​യി​ൽ കു​തി​ച്ചു​യ​ർ​ന്ന് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല

വെബ് ഡെസ്ക്
Published: August 22, 2026 02:21 AM IST | Updated: August 22, 2026 02:21 AM IST

പ്രതീകാത്മക ചിത്രം

വെ​ള്ള​റ​ട: ഓ​ണം എ​ത്തു​ന്ന​തി​നു മു​ന്നേ ത​ന്നെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു ക​യ​റു​ന്നു.
പ​ഞ്ച​സാ​ര ഒ​രു കി​ലോ​യ്ക്ക് 48രൂ​പ​യാ​യി​രു​ന്ന​ത് 62 രൂ​പ ആ​യി. സ​വാ​ള ഒ​രു കി​ലോ​യ്ക്ക് വി​ല 30 രൂ​പ​യി​ല്‍ നി​ന്ന് 40 രൂ​പ ആ​യി. ഒ​രു​കി​ലോ തേ​ങ്ങ​യു​ടെ വി​ല 55രൂ​പ​യി​ൽ നി​ന്ന് 65രൂ​പ ആ​യി മാ​റി,

വെ​ളി​ച്ചെ​ണ്ണ​യ്ക്ക് ഇ​പ്പോ​ൾ കി​ലോ​യ്ക്ക് 300 രൂ​പ ആ​യി. പ​ച്ച​ക്ക​റി​യും തീ​രെ പി​ന്നി​ലോ​ട്ടി​ല്ല. ത​ക്കാ​ളി ഒ​രു കി​ലോ​യ്ക്ക് 40 ല്‍ ​നി​ന്ന് 50 ആ​യി മാ​റി. ബീ​ന്‍​സി​ന് ഒ​രു കി​ലോ​യ​ക്ക് 120 രൂ​പ​യാ​ണ്. പ​ഴ​വ​ര്‍​ഗ​ങ്ങ​ളും വി​ല​യി​ൽ പി​റ​കോ​ട്ട​ല്ല. ക​പ്പ​പ്പ​ഴം ഒ​രു കി​ലോ​യ്ക്ക് ഇ​പ്പോ​ൾ 80 രൂ​പ ആ​ണ്. നേ​ര​ത്തെ 65 രൂ​പ ആ​യി​രു​ന്നു. നേ​ന്ത്ര​പ്പ​ഴം ഒ​രു കി​ലോ​യ്ക്ക് 75 രൂ​പ, നെ​ല്ലി​ക്ക ഒ​രു കി​ലോ​യ്ക്ക് 100 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ൾ വി​ല.

ഉ​പ്പു തൊ​ട്ട് ക​ര്‍​പ്പൂ​രം വ​രെ​യു​ള്ള എ​ല്ലാ സാ​ധ​ന​ങ്ങ​ള്‍​ക്കും പി​ടി​കി​ട്ടാ​ത്ത വി​ധ​ത്തി​ല്‍ വി​ല​വ​ര്‍​ധ​ന​വി​ലെ​ത്തി. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് കി​ട്ടു​ന്ന വ​രു​മാ​നം മു​ഴു​വ​നും ക​ട​യി​ല്‍ കൊ​ണ്ടു​പോ​യാ​ലും ക​ട​യി​ല്‍ നി​ന്ന് സാ​ധ​നം വാ​ങ്ങി മ​ട​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി. അ​തേ​സ​മ​യം മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള വി​ല വ​ർ​ധ​ന​വ് ഇ​തേ​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഓ​ണം അ​ടു​ക്കും​തോ​റും വീ​ണ്ടും സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ഭാ​ഷ്യം.

കൂ​ടാ​തെ പ​ച്ച​ക്ക​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ മു​ഴു​വ​നും ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നാ​ണ് വ​രു​ന്ന​ത്. അ​വ​ര്‍ ചോ​ദി​ക്കു​ന്ന വി​ല​യാ​ണ് കൊ​ടു​ക്കു​ന്ന​ത്. അ​തു​പോ​ലെ ത​ന്നെ പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളാ​യാ​ലും ത​മി​ഴ്‌​നാ​ടി​നെ ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് എം ​സാ​ന്‍റും പാ​റ​യും മെ​റ്റ​ലും വ​രാ​താ​യ​തോ​ടെ കേ​ര​ള​ത്തി​ലെ വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം പാ​ടെ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Nattuvishesham District News Prices Onam market

Recent News

Corehub Up