x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​പ്പി​ള്ളി​യി​ൽ സ്വ​കാ​ര്യബ​സ് ക​ണ്ട​ക്ട​ർ​ക്കു മ​ർ​ദ​നം


Published: April 5, 2026 05:57 AM IST | Updated: April 5, 2026 05:57 AM IST

വ​ര​ന്ത​ര​പ്പി​ള്ളി: യാ​ത്ര​ക്കാ​രി​യി​ൽ നി​ന്ന് കൃ​ത്യ​മാ​യ പൈ​സ ചോ​ദി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ പാ​ല​പ്പി​ള്ളി​യി​ൽ സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി യു​വാ​വ് ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ചു.​

തൃ​ശൂ​ർ പാ​ല​പ്പി​ള്ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സു​മം​ഗ​ലി ബ​സി​ലെ ക​ണ്ട​ക്ട​റാ​യ വ​ര​ന്ത​ര​പ്പി​ള്ളി നൂ​റു​കു​ളം സ്വ​ദേ​ശി കോ​പ്പാ​ട​ൻ വീ​ട്ടി​ൽ ബി​ബി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​പ്പി​ള്ളി എ​ലി​ക്കോ​ട് സ്വ​ദേ​ശി ജെ​റി​നെ​തി​രെ വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.​

ഈ മാ​സം ഒ​ന്നി​ന് രാ​ത്രി എട്ടോടെ പാ​ല​പ്പി​ള്ളി മൈ​സൂ​ർ ഗേ​റ്റി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. തൃ​ശൂ​രി​ൽ നി​ന്ന് പാ​ല​പ്പി​ള്ളി​യി​ലേ​ക്ക് യാ​ത്ര ചെ​യ്ത യു​വ​തി​യി​ൽ നി​ന്ന് കൃ​ത്യ​മാ​യ ചാ​ർ​ജാ​യ 35 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വ് ബ​സി​ൽ ക​യ​റി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച​ത്. മൈ​സൂ​ർ ഗേ​റ്റി​ന് സ​മീ​പം ബ​സ് എ​ത്തി​യ​പ്പോ​ൾ യു​വാ​വ് ബ​സി​ൽ ക​യ​റി അ​സ​ഭ്യം പ​റ​ഞ്ഞ് ക​ണ്ട​ക്ട​റെ മു​ഖ​ത്തും കൈയി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ യു​വാ​വ് പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.​ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യ യു​വാ​വി​ന് വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ബ​സി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽനിന്ന് കിട്ടിയിട്ടുണ്ട്.

Tags : Private bus beaten up in Palappilly

Recent News

Corehub Up