x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ ക്രെ​യി​ൻ ത​ട്ടി സ്വ​കാ​ര്യ ബ​സി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ന്നു


Published: January 6, 2026 06:58 AM IST | Updated: January 6, 2026 06:58 AM IST

വ​രാ​പ്പു​ഴ: ദേ​ശീ​യ​പാ​ത 66ന്‍റെ നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ട ക്രെ​യി​ന്‍റെ മു​ൻ​ഭാ​ഗം ത​ട്ടി സ്വ​കാ​ര്യ ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​റ​വൂ​രി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് കൂ​ന​മ്മാ​വ് കാ​വി​ൽ​ന​ട​യി​ലെ​ത്തി​യ​പ്പോ​ൾ ക്രെ​യി​ൻ പെ​ട്ടെ​ന്ന് മു​ന്നോ​ട്ട് എ​ടു​ക്കു​ക​യും ക്രെ​യി​ന്‍റെ മു​ൻ​ഭാ​ഗം ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സി​ൽ ത​ട്ടി ഗ്ലാ​സ് ത​ക​രു​ക​യു​മാ​യി​രു​ന്നു.

ബ​സ് ഉ​ട​നെ സ​ഡ​ൻ ബ്രേ​ക്കി​ട്ട് നി​ർ​ത്തി. ത​ക​ർ​ന്ന ഗ്ലാ​സ് യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് വീ​ണെ​ങ്കി​ലും യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ള​വാ​യി​രു​ന്ന​തി​നാ​ൽ വാ​ഹ​നം ശ്ര​ദ്ധി​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്ന് ഇ​രു ഡ്രൈ​വ​ർ​മാ​രും പ​റ​ഞ്ഞു. ബ​സി​ന്‍റെ മു​ൻ​വ​ശ​ത്ത് യാ​ത്ര​ക്കാ​ർ തി​ങ്ങി​നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ പോ​ലീ​സ് എ​ത്തി ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സ്സി​ൽ ക​യ​റ്റി​വി​ട്ടു. ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Tags : Private bus's glass shattered

Recent News

Corehub Up