കൊട്ടിയം : തട്ടാമല മുസ്ലിം ജമാഅത്തില്‍ നബിദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞദിവസം ജുമാ നമസ്കാരാനന്തരം നടന്ന ചടങ്ങില്‍ ജമാഅത്ത് കമ്മറ്റി പ്രസിഡനന്റ് കമറുദീന് പതാക ഉയര്‍ത്തി. തട്ടാമല മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുല്‍ വഹാബ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി.
ജമാഅത്ത് സെക്രട്ടറി ഷെരീഫ്, ജോയിന്റ് സെക്രട്ടറി വൈ. സുമീര്‍, ട്രഷറര്‍ നൗഷാദ് തൂമ്പാറ്റ്, വൈസ് പ്രസിഡന്റുമാരായ ഹാരിസ്, മുയിനുദീന്‍, ബദറുദീന്‍, സുനീര്‍, അന്‍സാരി, സലാഹുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു.നബിദിന ദിവസം മൗലൂദ് പാരായണം അന്നദാനം എന്നിവയും 28ന് ജുമാ നമസ്കാരാനന്തരം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തട്ടാമലയില്‍ നിന്ന് പഴയാറ്റിന് കുഴിയിലേക്ക് നബിദിന റാലിയും നടക്കും.