പിറവം: അർബുദം ബാധിച്ച അഞ്ചുവയസുകാരി ആദികയുടെ ചികിത്സാസഹായ നിധിയിലേക്ക് ആക്രി ചലഞ്ചിലൂടെ സമാഹരിച്ചത് 7,06,440 രൂപ. ഡിവൈഎഫ്ഐ എടയക്കാട്ടുവയൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിലാണ് ചലഞ്ച് നടന്നത്.
സമാഹരിച്ച തുകയുടെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആദികയുടെ പിതാവ് അനീപിന് കൈമാറി.പഞ്ചായത്തിലെ വീടുകളിലും സ്ഥാപനങ്ങളിലുമായി ഉപയോഗശൂന്യമായ കിടന്ന പഴയ പത്രങ്ങൾ, ഇരുമ്പ്, അലുമിനിയം, പ്ലാസ്റ്റിക് തുടങ്ങിയവ ശേഖരിച്ച് വിറ്റാണ് തുക സമാഹരിച്ചത്. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് 11-ാം വാർഡിൽ അഴകത്തുർ പാറണായിൽ അനീപിന്റെയും നിജയുടെയും മകളായ ആദികമോൾക്ക് ബോൺമാരോ ക്യാൻസർ ബാധിച്ച് വെല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തുടർചികിത്സയ്ക്കായി 60 ലക്ഷം രൂപയിലധികം ഇനിയും ആവശ്യമായി വരും.
ദിവസവേതനത്തിന് ജോലിക്ക് പോകുന്ന അനീപിനും ആരക്കുന്നം എപി വർക്കി മിഷൻ ആശുപത്രി ലാബിൽ ജോലി ചെയ്യുന്ന നിജയ്ക്കും ആദിമോളുടെ ചികിത്സ ചെലവ് തങ്ങാവുന്നതിലുമപ്പുറമാണ്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ സ്ക്രാപ്പ് ചലഞ്ചുമായി രംഗത്തുവന്നത്. ഡിവൈഎഫ്ഐ മേഖലാ ഭാരവാഹികളായ വി,ആർ. രാകേഷ് ആഷ്ലി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ക്രാപ്പ് ചലഞ്ച് നടന്നത്.
Tags : nattu vishesham Seven lakh