പ്രതീകാത്മക ചിത്രം
വെച്ചൂച്ചിറ: റാന്നി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ഏഴ്, ഒന്പത്, 10, 11 തീയതികളിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിൽ നടക്കും. ഉപജില്ലയിലെ 72 വിദ്യാലയങ്ങളിൽ നിന്നായി 2500ൽ അധികം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും.
കലോത്സവത്തിന്റെ സ്വാഗത സംഘം രൂപവത്കരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്. രമാദേവി ഉദ്ഘാടനം ചെയ്തു. ടി.കെ. ജയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.വി. വർക്കി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ഫിലിപ്പ്, നിഷ അലക്സ്, എഇഒ രജിത ആർ. നായർ, പ്രഥമാധ്യപകൻ സാബു പുല്ലാട്ട്, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
എസ്. രമാദേവി - ചെയർ പേഴ്സണൽ, സതീഷ് കെ. പണിക്കർ - വർക്കിംഗ് ചെയർമാൻ, സാബു പുല്ലാട്ട് - ജനറൽ കൺവീനർ, രജിത ആർ. നായർ - ട്രഷർ എന്നിവരടങ്ങുന്ന സ്വാഗത സംഘം രൂപികരിച്ചു.
Tags :