x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഡ്സ് ഫെ​സ്റ്റ് വ​ർ​ണാ​ഭ​മാ​യി

വെബ് ഡെസ്ക്
Published: November 2, 2026 02:11 AM IST | Updated: November 2, 2026 02:11 AM IST

ചെ​റി​യ​നാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ കി​ഡ്സ് ഫെ​സ്റ്റ് ച​ല​ച്ചി​ത്ര ന​ടി​യും ഡി​ജി​റ്റ​ൽ ക്രി​യേ​റ്റ​റു​മാ​യ ര​മ്യ മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചെ​ങ്ങ​ന്നൂ​ർ: ചെ​റി​യ​നാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ കി​ഡ്സ് ഫെ​സ്റ്റ് ‘ഫാ​ന്‍റസി​യ 2026’ വ​ർ​ണാ​ഭ​മാ​യി. ച​ല​ച്ചി​ത്ര ന​ടി​യും ഡി​ജി​റ്റ​ൽ ക്രി​യേ​റ്റ​റു​മാ​യ ര​മ്യ മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പൊ​തു​വേ​ദി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തി​ള​ങ്ങാ​ൻ ഇ​ത്ത​രം ക​ലാ​മേ​ള​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് ര​മ്യ മ​നോ​ജ് പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ആ​ശാ ബെ​ന്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​തി​നി​ധി അ​ഭി​ലാ​ഷ് കു​മാ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കൊ​ച്ചു​കൂ​ട്ടു​കാ​ർ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ സ​ദ​സി​ന് ന​വ്യാ​നു​ഭ​വ​മാ​യി മാ​റി. അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​യ​ത്ന​ത്തി​ൽ ഒ​രു​ങ്ങി​യ പരിഹാടി കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ ആ​ന​ന്ദ​ത്തി​ന്‍റെ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും മ​നോ​ഹ​ര​മാ​യ ഓ​ർ​മ​ക​ൾ സ​മ്മാ​നി​ച്ചാ​ണ് പ​ര്യ​വ​സാ​നി​ച്ച​ത്.

Tags :

Recent News

Corehub Up