x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​പ​തു വ​ർ​ഷ​ം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 2, 2026 02:32 AM IST | Updated: November 2, 2026 02:32 AM IST

തു​റ​വൂ​ർ: ഇ​രു​പ​തു വ​ർ​ഷ​ം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ തോ​ലി​ക്കോ​ട് പെ​രി​ല്ല​ക്കു​ഴി സ്വ​ദേ​ശി​യാ​യ സ​തി​കു​മാ​ർ എ​ന്ന സ​തീ​ഷ് കു​മാ​ർ (62) പി​ടി​യി​ൽ. 2006 ജൂ​ൺ 22ന് ​തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ന് തെ​ക്കു​വ​ശം താ​മ​സി​ക്കു​ന്ന ഗ​ണ​പ​തി ആ​ചാ​രി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​രു​പ​ത് വ​ർ​ഷ​ത്തി​നു​ശേ​ഷം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വീ​ട്ടു​കാ​ർ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​ടു​ക്ക​ളവാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ പ്ര​തി പ​ണ​വും മോ​തി​ര​വും ഉ​ൾ​പ്പെ​ടെ 19,610 രൂ​പ​യു​ടെ മു​ത​ലു​ക​ൾ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കു​ത്തി​യ​തോ​ട് പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി ദീ​ർ​ഘ​കാ​ല​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​ത്തി​നി​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി. ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​യെ പൊ​ലി​സ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വ​യ​നാ​ട് ജി​ല്ല​യി​ലെ നൂ​ൽ​പ്പു​ഴ ഭാ​ഗ​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പൊ​ലി​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രോ​ട് താ​ൻ റി​ട്ട​യേ​ർ​ഡ് എ​സ്ഐ ആ​ണെ​ന്നാ​ണ് പ്ര​തി പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലും ഇ​യാ​ൾ​ക്കെ​തി​രേ മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

കു​ത്തി​യ​തോ​ട് പൊ​ലി​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags :

Recent News

Corehub Up